
'ഷാഫിയുടേത് കഞ്ഞിക്കുഴി സതീശന് തോറ്റുപോവുന്ന ഷോ, വെറുതെ നിന്നപ്പോൾ അല്ലല്ലോ അടി കൊണ്ടത്': വി കെ സനോജ്
ഷാഫിയും രാഹുലും അടങ്ങുന്ന ക്രൈം സിന്‍ഡിക്കേറ്റ് കേരളത്തിലെ കോണ്‍ഗ്രസില്‍ മേധാവിത്വം ഉറപ്പിച്ചിരിക്കുകയാണ്

കോഴിക്കോട്: പേരാമ്പ്രയില്‍ നടന്നത് ഷാഫി ഷോയെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. പേരാമ്പ്രയില്‍ പഞ്ചായത്ത് പ്രസിഡന്റിനെ പഞ്ചായത്ത് ഓഫീസില്‍ വെച്ച് ആക്രമിച്ചപ്പോള്‍ എല്‍ഡിഎഫ് പ്രതിഷേധിച്ചു. മുന്‍കൂട്ടി പ്രഖ്യാപിച്ച ആ പ്രതിഷേധം തടസ്സപ്പെടുത്താന്‍ ഷാഫി പറമ്പിലും സംഘവും ഷോയുമായി ഇറങ്ങുകയായിരുന്നുവെന്ന് സനോജ് പറഞ്ഞു.
എല്‍ഡിഎഫ് പ്രകടനത്തിനു നേരെ ഇരച്ചു കയറി സംഘര്‍ഷമുണ്ടാക്കാനായിരുന്നു ഷാഫി ഉദ്ദേശിച്ചത്. എന്നാല്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ സംയമനം പാലിച്ചു. ഷാഫിയുടെ കാഞ്ഞ ബുദ്ധി തിരിച്ചറിഞ്ഞു. ഷാഫിയുടെ കെണിയില്‍ വീഴാതിരിക്കാന്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയി. പിന്നീട് അവര്‍ പൊലീസുമായി സംഘര്‍ഷത്തില്‍ ഏര്‍പ്പെടുകയായിരുന്നുവെന്നും വി കെ സനോജ് പറഞ്ഞു.
ചില വീഡിയോ ദൃശ്യങ്ങള്‍ കാണിച്ച് ഷാഫിക്ക് ക്രൂരമര്‍ദ്ദനമേറ്റെന്ന് പ്രചരിപ്പിക്കുകയാണ്. ഇതെല്ലാം ഷാഫിയുടെ ഷോ ആണ്. ഷാഫിയുടെ ഷോ കഞ്ഞിക്കുഴി സതീശന്മാര് തോറ്റു പോകുന്ന ഷോയാണ്. ഷാഫിയും രാഹുലും അടങ്ങുന്ന ക്രൈം സിന്‍ഡിക്കേറ്റ് കേരളത്തിലെ കോണ്‍ഗ്രസില്‍ മേധാവിത്വം ഉറപ്പിച്ചിരിക്കുകയാണ്. ഇനിയും ഷോയുമായി വന്നാല്‍ ഡിവൈഎഫ്ഐ ശക്തമായി പ്രതികരിക്കും.
റൂറല്‍ എസ് പി പറഞ്ഞതില്‍ തെറ്റില്ല. ലാത്തി വീശിയില്ല. വെറുതെ നിന്ന ഷാഫിക്ക് അല്ലലോ അടി കൊണ്ടത്. പ്രകോപനം ഉണ്ടായാല്‍ പൊലീസ് നോക്കി നില്‍ക്കുമോ. ചിലപ്പോള്‍ കൈ തട്ടിയിട്ടുണ്ടാകാം. ആദ്യമായിട്ടാണോ ഒരു ജനപ്രതിനിധിക്ക് അടി കിട്ടുന്നതെന്നും വികെ സനോജ് പറഞ്ഞു. പേരാമ്പ്രയില്‍ യൂത്ത് കോണ്‍ഗ്രസ്- ലീഗ് ഗുണ്ടാ സംഘം അക്രമം നടത്തുകയാണെന്നും വികെ സനോജ് കുറ്റപ്പെടുത്തി.
News Now
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

Summary
DYFI State Secretary VK Sanoj said that a Shafi show was held in Perambra.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; യുഡിഎഫ് എംഎല്‍എയുടെ വാര്‍ഡില്‍ നറുക്കെടുപ്പില്‍ എല്‍ഡിഎഫ്

'ശ്രീകൃഷ്ണ ജയന്തി ആര്‍എസ്എസിന്റെ കുത്തകയല്ല; ഉത്സവങ്ങളില്‍ ഇടപെടും; ക്ഷേത്രങ്ങളില്‍ നടക്കുന്നത് ശാഖയും ക്ലാസും; പാര്‍ട്ടി വിദ്യാഭ്യാസത്തിനായി പ്രത്യേകം ആപ്പ്'


