കറ നല്ലതാണെന്ന് സര്‍ഫ് എക്‌സല്‍, 'കടം' നല്ലതാണെന്ന് ഐസക്കും കൂട്ടരും; പരിഹാസവുമായി വി ടി ബല്‍റാം

ഈ വര്‍ഷം പൊതു വിപണിയില്‍ നിന്നുള്ള കടമെടുപ്പ് 28,000 കോടിയായി

തോമസ് ഐസക്, പിണറായി, കോടിയേരി തുടങ്ങിയവർ/ ഫയൽ
Edited by :migrator
Last Updated :20 ജനുവരി 2024, 8:59 am IST

പാലക്കാട് : സാമ്പത്തിക വര്‍ഷാവസാനത്തെ ഭാരിച്ച ചെലവുകൾ നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ 5000 കോടി കടമെടുക്കാനുള്ള നീക്കത്തെ പരിഹസിച്ച് കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബല്‍റാം. ഇതുസംബന്ധിച്ച പത്രവാര്‍ത്ത കൂടി പങ്കുവെച്ചുകൊണ്ടാണ് ബല്‍റാമിന്റെ പരിഹാസം. 

ഈ വര്‍ഷത്തെ അവസാനത്തെ കടമെടുപ്പാണിത്. ഈ വര്‍ഷം പൊതു വിപണിയില്‍ നിന്നുള്ള കടമെടുപ്പ് 28,000 കോടിയായി. ഈ മാസം മാത്രം 7000 കോടിയാണ് സംസ്ഥാനത്തിന് കടമെടുക്കേണ്ടി വന്നതെന്നും പത്രവാര്‍ത്തയിലുണ്ട്. സില്‍വര്‍ ലൈനിനെതിരായ പ്രതിഷേധം കൂടി നടക്കുന്ന വേളയിലാണ് ബല്‍റാമിന്റെ പരിഹാസം. 

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: 

'കറ നല്ലതാണ്': സര്‍ഫ് എക്‌സല്‍
'കടം നല്ലതാണ്': സഖാവ് ഐസക്കും കൂട്ടരും
ഫോട്ടോയില്‍ ഉള്ളത് ഇന്നത്തെ പത്രത്തിലെ വാര്‍ത്തയാണ്, അതായത് ലേറ്റസ്റ്റ് കടമെടുപ്പിന്റെ!
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now