'ശിവന്‍കുട്ടി മേയര്‍ ആയിരുന്നപ്പോള്‍ 1500 തെരുവുനായ്ക്കള്‍, വന്ധ്യംകരിച്ച് വന്ധ്യംകരിച്ച് പതിനായിരമാക്കി'; സംവാദത്തിന് വെല്ലുവിളിച്ച് വിവി രാജേഷ്

ശിവന്‍കുട്ടി അയ്യപ്പനും കോശിയും കളിക്കുകയാണ്. മല്‍പ്പിടുത്തം അദ്ദേഹത്തിന് നല്ലവശമാണ്. രാഷ്ട്രീയത്തില്‍ ആശയസംവാദമാണ് ആവശ്യം.

vv rajesh
വിവി രാജേഷ്
Edited by :Sujith
Last Updated :28 മാർച്ച് 2026, 3:40 pm IST

തിരുവനന്തപുരം: മന്ത്രി വി ശിവന്‍കുട്ടിയെ സംവാദത്തിന് ക്ഷണിച്ച് തിരുവനന്തപുരം മേയര്‍ വിവി രാജേഷ്. തലസ്ഥാനത്തെ കുടിവെള്ള പ്രശ്‌നത്തില്‍ സര്‍ക്കാര്‍ എന്തുചെയ്തുവെന്ന് ചോദിച്ചാണ് രാജേഷിന്റെ വെല്ലുവിളി. നേരത്തെ രാജീവ് ചന്ദ്രശേഖറിനെ നേമത്തെ വികസനം ചര്‍ച്ച ചെയ്യാന്‍ വി ശിവന്‍കുട്ടി വെല്ലുവിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശിവന്‍കുട്ടിയെ വിവി രാജേഷ് സംവാദത്തിന് വെല്ലുവിളിച്ചത്.

ശിവന്‍കുട്ടി അയ്യപ്പനും കോശിയും കളിക്കുകയാണ്. മല്‍പ്പിടുത്തം അദ്ദേഹത്തിന് നല്ലവശമാണ്. രാഷ്ട്രീയത്തില്‍ ആശയസംവാദമാണ് ആവശ്യം. സര്‍ക്കാര്‍ ചെലവില്‍ മന്ത്രിസ്ഥാനം കയ്യാളിയിട്ട് എന്താണ് തിരുവനന്തപുരം നഗരത്തിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ വേണ്ടി ചെയ്തതെന്നും രാജേഷ് ചോദിച്ചു. വര്‍ഷങ്ങളായി തിരുവനന്തപുരം കേന്ദ്രീകരിച്ച് പൊതുപ്രവര്‍ത്തനം നടത്തി പതിറ്റാണ്ടുകളോളം ഒന്നല്ലെങ്കില്‍ മറ്റൊരു സ്ഥാനം കയ്യാളിയ നേതാക്കന്മാര്‍ തിരുവനന്തപുരത്ത് ഉണ്ട്. വി ശിവന്‍കുട്ടി, കടകംപള്ളി, വികെ പ്രശാന്ത് എന്നിവര്‍ ഇവരുടെ പ്രവര്‍ത്തനത്തിന്റെ ഫലമായി എന്തുകാര്യമാണ് ചെയ്തത് എന്ന കാര്യത്തില്‍ തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാകണം. ഇക്കാര്യത്തില്‍ സംവാദത്തിന് ബിജെപി തയ്യാറാണെന്നും വിവി രാജേഷ് പറഞ്ഞു.

അരുവിക്കരയില്‍ നിന്ന് ഒഴുകുന്ന വെള്ളത്തിന്റെ 35 ശതമാനം ലീക്കായി പോകുകയാണ്. ഇത് പരിഹരിക്കാന്‍ ഒരു ചെറുവിരല്‍ അനക്കിയിട്ടുണ്ടോ. നേമം സ്ഥാനാര്‍ഥിയും വട്ടിയൂര്‍ക്കാവ് സ്ഥാനാര്‍ഥിയും മുന്‍പ് മേയര്‍മാര്‍ ആയിരുന്നല്ലോ?. മാലിന്യ പ്രശ്‌നം ശാശ്വത പരിഹരിക്കാന്‍ എന്തെങ്കിലും ചെയ്‌തോ?. തെരുവുനായ്ക്കളെ വന്ധ്യംകരിച്ചത് ശിവന്‍കുട്ടി മേയര്‍ ആയിരുന്നപ്പോഴാണ്. അന്ന് 1500 നായ്ക്കളെ ഉണ്ടായിരുന്നു. വന്ധ്യംകരിച്ച് കരിച്ച് അതിന്റെ എണ്ണം പതിനായിരമായെന്നും വിവി രാജേഷ് പരിഹസിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now