മുണ്ടക്കൈ -ചൂരല്‍മല ദുരന്തം: കേരളത്തിന് 153.20 കോടി അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍

പ്രകൃതി ദുരന്തമുണ്ടായ ഹിമാചല്‍, ഉത്തരാഖണ്ഡ്, അസം, മണിപ്പൂര്‍, മേഘാലയ, മിസോറാം എന്നീ സംസ്ഥാനങ്ങള്‍ക്കും തുക അനുവദിച്ചിട്ടുണ്ട്

Wayanad disaster: Central government allocates ₹153.2 crore to kerala
ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍x
Edited by :Amal Joy
Last Updated :10 ജൂലൈ 2025, 6:31 pm IST

ന്യൂഡല്‍ഹി: മുണ്ടക്കൈ -ചൂരല്‍മല ദുരന്തത്തില്‍ കേരളത്തിന് 153.20 കോടി അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാന ദുരന്തനിവാരണഫണ്ടിന്റെ കേന്ദ്ര വിഹിതമാണ് സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചത്. വിവിധ സംസ്ഥാനങ്ങള്‍ക്കായി ആകെ 1066.80 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.

പ്രകൃതി ദുരന്തമുണ്ടായ ഹിമാചല്‍, ഉത്തരാഖണ്ഡ്, അസം, മണിപ്പൂര്‍, മേഘാലയ, മിസോറാം എന്നീ സംസ്ഥാനങ്ങള്‍ക്കും തുക അനുവദിച്ചിട്ടുണ്ട്. അസമിന് 375.60 കോടി രൂപയും, മണിപ്പൂരിന് 29.20 കോടി രൂപയും, മേഘാലയയ്ക്ക് 30.40 കോടി രൂപയും, മിസോറാമിന് 22.80 കോടി രൂപയും, ഉത്തരാഖണ്ഡിന് 455.60 കോടി രൂപയും കേന്ദ്ര വിഹിതമായി അനുവദിച്ചിട്ടുണ്ട്.

കേരളം, അസം, മണിപ്പുര്‍, മേഘാലയ, മിസോറം, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എക്സില്‍ കുറിച്ചു.

മോദി സര്‍ക്കാര്‍ എല്ലാ സാഹചര്യങ്ങളിലും സംസ്ഥാന സര്‍ക്കാരുകള്‍ക്കൊപ്പം ഉറച്ചു നില്‍ക്കുന്നുവെന്നും എസ്ഡിആര്‍എഫ്/ എന്‍ഡിആര്‍എഫ് ഫണ്ടുകളില്‍ നിന്ന് ഈ വര്‍ഷം 8000 കോടിയിലേറെ രൂപ സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.

News Now

Summary

Wayanad disaster: Central government allocates ₹153.2 crore to kerala

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates