കണ്ണീരോടെ എട്ടാം നാൾ; ഇന്ന് തിരച്ചിൽ സൺറൈസ് വാലിയിൽ, എയർ ലിഫ്റ്റ് ചെയ്യും

ചാ​ലി​യാ​റി​ന്റെ ഇ​രു ക​ര​ക​ളി​ലും സ​മ​ഗ്ര​മാ​യി തി​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ഒ​രു ചെ​റി​യ ഭാ​ഗം മ​നു​ഷ്യ​ര്‍​ക്ക് എ​ത്തി​പ്പെ​ടാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ട്.

Wayanad Landslides
ഇന്ന് തിരച്ചിൽ സൺറൈസ് വാലിയിൽഎപി
Edited by :Hima Prakash
Last Updated :6 ഓഗസ്റ്റ് 2024, 6:36 am IST

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട് ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ കാ​ണാ​താ​യ​വ​ര്‍​ക്കാ​യു​ള്ള തിര​ച്ചി​ല്‍ ഇ​ന്നും തു​ട​രും. ഇ​ന്ന് പ്ര​ധാ​ന​പ്പെ​ട്ട ഒ​രു ആ​ക്ഷ​ന്‍ പ്ലാ​ന്‍ ന​ട​പ്പാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​താ​യി റ​വ​ന്യു മ​ന്ത്രി കെ.​രാ​ജ​ന്‍ അ​റി​യി​ച്ചു. സൂ​ചി​പാ​റ​യി​ലെ സ​ണ്‍​റൈ​സ് വാ​ലി കേ​ന്ദ്രീ​ക​രി​ച്ചാണ് ഇന്ന് തി​ര​ച്ചി​ല്‍ ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ചാ​ലി​യാ​റി​ന്റെ ഇ​രു ക​ര​ക​ളി​ലും സ​മ​ഗ്ര​മാ​യി തി​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ഒ​രു ചെ​റി​യ ഭാ​ഗം മ​നു​ഷ്യ​ര്‍​ക്ക് എ​ത്തി​പ്പെ​ടാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ട്. അ​വി​ടെ​യാ​ണ് ഇ​ന്ന് തിര​ച്ചി​ല്‍ ന​ട​ത്തുക.

പ​രി​ശീ​ല​നം നേ​ടി​യ ര​ണ്ട് ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​രും, നാ​ല് എ​സ്ഒ​ജി​യും ആ​റ് ആ​ര്‍​മി സൈ​നി​ക​രും അ​ട​ങ്ങു​ന്ന 12 പേ​ര്‍ ഇ​ന്ന് രാ​വി​ലെ എ​ട്ട് മ​ണി​ക്ക് എ​സ്‌​കെ​എം​ജെ ഗ്രൗ​ണ്ടി​ല്‍ നി​ന്ന് എ​യ​ര്‍ ലി​ഫ്റ്റി​ങ്ങി​ലൂ​ടെ സ്‌​പോ​ട്ടി​ല്‍ എ​ത്തി​ച്ചേ​രും. സ​ണ്‍​റൈ​സ് വാ​ലി​യോ​ട് ചേ​ര്‍​ന്ന് കി​ട​ക്കു​ന്ന ഇ​രു ക​ര​ക​ളി​ലും തിര​ച്ചി​ല്‍ ന​ട​ത്തും. അ​വി​ടെ നി​ന്നും മൃ​ത​ശ​രീ​ര​ങ്ങ​ള്‍ കൊ​ണ്ടു​വ​രേ​ണ്ട​ത് ഉ​ണ്ടെ​ങ്കി​ല്‍ പ്ര​ത്യേ​ക ഹെ​ലി​കോ​പ്റ്റ​ര്‍ സ​ജ്ജ​മാ​ക്കുമെന്നും മ​ന്ത്രി പ​റ​ഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഉ​രു​ള്‍​പൊ​ട്ട​ല്‍ ദു​ര​ന്ത​മു​ണ്ടാ​യ വ​യ​നാ​ട്ടി​ല്‍ സൈ​ന്യം തീ​രു​മാ​നി​ക്കും വ​രെ തി​ര​ച്ചി​ല്‍ തു​ട​ര​ണ​മെ​ന്ന് മ​ന്ത്രി​സ​ഭാ ഉ​പ​സ​മി​തി തീ​രു​മാ​നി​ച്ചി​രു​ന്നു.​ അതേസമയം ഉരുള്‍പൊട്ടലില്‍ മരിച്ചവരില്‍ തിരിച്ചറിയാത്ത 30 മൃതദേഹങ്ങളും 154 ശരീരഭാഗങ്ങളും ഇന്നലെ സംസ്കരിച്ചിരുന്നു. ദുരന്തനിവാരണ നിയമമനുസരിച്ച് ഹാരിസണ്‍ മലയാളം പ്ലാന്റേഷനില്‍ കണ്ടെത്തിയ 64 സെന്റ് സ്ഥലത്തായിരുന്നു സംസ്‌കാരം. ദുരന്തത്തില്‍ ഇതുവരെ 391 പേര്‍ മരിച്ചെന്നാണു കണക്ക്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now