തിരുവനന്തപുരത്ത് സൂര്യാതപമേറ്റതിന് പിന്നാലെ കുഴഞ്ഞുവീണു; ചികിത്സയിലിരിക്കെ വെല്‍ഡിങ് തൊഴിലാളി മരിച്ചു

സൂര്യാതപമേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു.

heatstroke
ഷൈന്‍
Edited by :dhanojam
Last Updated :28 ഏപ്രിൽ 2026, 11:48 am IST

തിരുവനന്തപുരം: സൂര്യാതപമേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. ഇടവ വെണ്‍കുളം സ്വദേശി ഷൈന്‍ ആണ് മരിച്ചത്. വെല്‍ഡിങ്ങ് തൊഴിലാളിയാണ്.

കഴിഞ്ഞ 18നാണ് സംഭവം. ഷൈന്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.

News Now

Summary

Welding worker dies while undergoing treatment after collapsing after suffering from heatstroke in Thiruvananthapuram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates