'പാല്‍ സൊസൈറ്റിയിലേക്ക് അല്ല തെരഞ്ഞെടുപ്പ്' ; അരിത ബാബുവിനെ പരിഹസിച്ച് ഇടത് എംപി

കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിത ബാബുവിനെ പരിഹസിച്ച് ആലപ്പുഴ എംപി എഎം ആരിഫ്

അരിത ബാബു, ആരിഫ് / ഫയല്‍ ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 8:42 am IST

ആലപ്പുഴ : കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിത ബാബുവിനെ പരിഹസിച്ച് ആലപ്പുഴ എംപി എഎം ആരിഫ്. നടക്കുന്നത് പാല്‍ സൊസൈറ്റി തെരഞ്ഞെടുപ്പ് അല്ലെന്നായിരുന്നു ആരിഫ് പറഞ്ഞത്. എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സംഘടിപ്പിച്ച വനിതാ സംഗമത്തിലാണ് ഇടതു എംപിയുടെ പരിഹാസം. 

പ്രാരാബ്ധമാണ് ഇവിടെ മാനദണ്ഡമെങ്കില്‍ അത് പറയണം. പാല്‍ സൊസൈറ്റി തെരഞ്ഞെടുപ്പല്ല ഇവിടെ നടക്കുന്നത്. ഇത് കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പാണ് എന്ന് യുഡിഎഫ് ഓര്‍ക്കണമെന്നും എ എം ആരിഫ് പറഞ്ഞു. പാല്‍ സൊസൈറ്റിയില്‍ പാല്‍ വിറ്റാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ അരിതാ ബാബു കുടുംബം പുലര്‍ത്തുന്നത്.

ഇത് പരാമര്‍ശിച്ചുകൊണ്ടാണ് ഇടതു എംപിയുടെ പരിഹാസം. അരിതാ ബാബുവിന്റെ പിതാവ് അസുഖബാധിതനായതിനെ തുടര്‍ന്നാണ് അരിത ബാബു പശുവളര്‍ത്തലും പാല്‍ വിതരണവും ഏറ്റെടുത്തത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയാണ് കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ അരിത ബാബു. സിറ്റിങ് എംഎല്‍എ യു പ്രതിഭയാണ് അരിതയുടെ എതിരാളി. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now