ഹൈബി ഈഡൻ എംപി ഫേയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് വിവരം അറിയിച്ചത്.

അരിത ബാബു, സലിം കുമാർ/ ഫേയ്സ്ബുക്ക്
Last Updated :20 January 2024, 8:41 am IST

News Now

കൊച്ചി; കായംകുളത്തെ കോൺ​ഗ്രസ് സ്ഥാനാർത്ഥി അരിത ബാബുവിന് തെരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാനുള്ള പണം നടൻ സലിംകുമാർ നൽകും. ഹൈബി ഈഡൻ എംപി ഫേയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് വിവരം അറിയിച്ചത്. ഫോണിൽ വിളിച്ചാണ് താരം സഹായം വി​ഗ്ദാനം ചെയ്തത്. തന്റെ അമ്മ ഏറെ ബുദ്ധിമുട്ടി കൂലിവേലയ്ക്ക് പോയാണ് തന്നെ പഠിപ്പിച്ചതെന്നും അരിതയുടെ വാര്‍ത്ത കണ്ടപ്പോള്‍ അമ്മയെ ഓര്‍ത്തു പോയെന്നാണ് സലിംകുമാർ പറഞ്ഞത്. കെട്ടിവയ്ക്കാനുള്ള പണം നൽകുന്നതിനൊപ്പം കായംകുളത്തെ പ്രചാരണത്തിൽ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. സലിംകുമാറിന് നന്ദി പറഞ്ഞ് അരിതയും രം​ഗത്തെത്തി. സലീമേട്ടാ... ഒത്തിരി നന്ദി , ഹൃദയത്തോട്‌ ചേർത്ത് പിടിച്ചതിന് എന്നാണ് അരിത കുറിച്ചത്.

ഹൈബി ഈഡന്റെ ഫേയ്സ്ബുക്ക് കുറിപ്പ്

നടന്‍ സലീം കുമാര്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. കായംകുളത്തെ യു.ഡി.എഫ്. സ്ഥാനാര്‍ഥി അരിത ബാബുവിനെപ്പറ്റി ചോദിച്ചു.

പശുവിനെ വളര്‍ത്തി പാല്‍ വിറ്റ് കുടുംബം പോറ്റുന്ന അരിതയുടെ ജീവിതകഥ ഹൃദയഭേദകമാണ്. അത് കൊണ്ടൊക്കെ തന്നെയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടിക കൂടുതല്‍ മികവുറ്റതാകുന്നത്.

തന്റെ അമ്മ ഏറെ ബുദ്ധിമുട്ടി കൂലിവേലയ്ക്ക് പോയാണ് തന്നെ പഠിപ്പിച്ചതെന്നും അരിതയുടെ വാര്‍ത്ത കണ്ടപ്പോള്‍ അമ്മയെ ഓര്‍ത്തു പോയെന്നും സലീംകുമാര്‍ പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അരിതയ്ക്ക് കെട്ടി വയ്ക്കാനുള്ള തുക നല്‍കാമെന്നും കായംകുളത്ത് പ്രചാരണത്തിനെത്താമെന്നും സലീം കുമാര്‍ അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നല്ല മനസിന് നന്ദി. അരിത ബാബുവിന് ഹൃദയം നിറഞ്ഞ വിജയാശംസകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates