
വളര്‍ത്തു നായ പൊതുസ്ഥലത്ത് വിസര്‍ജിച്ചാല്‍ ആര് കോരും! നിയമ നിർമാണത്തിന് കോർപറേഷൻ
കൊച്ചി കോര്‍പറേഷന് മുന്നില്‍ പരാതി

കൊച്ചി: വളര്‍ത്തു നായ്ക്കള്‍ പൊതുസ്ഥലത്ത് വിസര്‍ജിക്കുന്നത് തടയാന്‍ നടപടി വേണമെന്നു കൊച്ചി കോര്‍പറേഷനു പരാതി. പരാതി മേയര്‍ ആരോഗ്യ വിഭാഗത്തിനു കൈമാറി. നഗരത്തില്‍ വീടുകളിലും അപ്പാര്‍ട്‌മെന്റുകളിലും അരുമ മൃഗങ്ങളെ വളര്‍ത്തുന്ന വ്യാപകമാണ്. പലരും പാര്‍ക്കുകളിലേക്ക് വരുമ്പോഴും നടക്കാനിറങ്ങുമ്പോഴുമൊക്കെ നായ്ക്കളേയും കൂടെക്കൂട്ടും. ഇത്തരം പൊതു ഇടങ്ങളില്‍ വളര്‍ത്തു നായ്ക്കള്‍ കാഷ്ഠിക്കുന്നത് പതിവായി മാറിയെന്നു പരാതിക്കാരന്‍ വ്യക്തമാക്കുന്നു.
പൊതുജനാരോഗ്യത്തിനും പൊതു ശുചിത്വത്തിനും ഭീഷണിയാണ് മൃഗങ്ങളുടെ വിസര്‍ജ്യം. ഇവയില്‍ ബാക്ടീരിയകളും പരാദ ജീവികളുമുണ്ടാകും. പൊതുവിടങ്ങളില്‍ നടക്കാനിറങ്ങുന്ന മുതിര്‍ന്ന പൗരന്‍മാരും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇത് ആരോഗ്യ ഭീഷണിയാണ്. പൊതുവിടങ്ങള്‍ വൃത്തിയാക്കുന്ന ശുചീകരണ തൊഴിലാളികള്‍ ഈ വിസര്‍ജ്യം കോരിമാറ്റാന്‍ നിര്‍ബന്ധിതരാകുന്ന സാഹചര്യവുമുണ്ട്.
വിദേശ രാജ്യങ്ങളില്‍ അരുമ മൃഗങ്ങളെ വളര്‍ത്തുന്നതു പതിവാണെങ്കിലും പൊതുവിടങ്ങളില്‍ ഇവ വിസര്‍ജിക്കുന്നത് കര്‍ശനമായി വിലക്കിയിട്ടുണ്ട്. പെറ്റ്‌സുമായി പുറത്തിറങ്ങുന്നവര്‍ അവിടങ്ങളില്‍ കൈയില്‍ ബാഗും മറ്റ് കാര്യങ്ങളും കരുതും. എന്നാല്‍ ഇവിടെ അത്തരമൊരു രീതി ആരും പിന്തുടരുന്നില്ല. പൊതുശുചിത്വത്തില്‍ ഗുരുതര വീഴ്ചയാണെന്നും പരാതിയില്‍ കുറ്റപ്പെടുത്തുന്നു.
വിഷയത്തില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നു ആരോഗ്യ വിഭാഗം സ്ഥിരസമിതി അധ്യക്ഷ സീന ഗോകുലന്‍ പറഞ്ഞു. വീടുകളില്‍ വളര്‍ത്തുന്ന മൃഗങ്ങള്‍ക്കു കോര്‍പറേഷനില്‍ നിന്നു ലൈസന്‍സ് എടുക്കണം . എന്നാല്‍ പലരും ലൈസന്‍സ് എടുക്കാറില്ലെന്നും ഇത് പരിശോധിക്കുമെന്നും അവര്‍ വ്യക്തമാക്കി.
News Now
ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

Summary
kochi corporation: Who Cleans Up When Pet Dogs Poop in Public Spaces
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




