
ഭർത്താവിനെ കാണാനില്ലെന്ന് പരാതി; ഒരാഴ്ച കഴിഞ്ഞപ്പോൾ കൊന്ന് കുഴിച്ചുമൂടിയെന്ന് ഭാര്യയുടെ കുറ്റസമ്മതം; അറസ്റ്റ് (വീഡിയോ)
ഭർത്താവിനെ കാണാനില്ലെന്ന് പരാതി; ഒരാഴ്ച കഴിഞ്ഞപ്പോൾ കൊന്ന് കുഴിച്ചുമൂടിയെന്ന് ഭാര്യയുടെ കുറ്റസമ്മതം; അറസ്റ്റ്
തൃശൂർ: ഭർത്താവിനെ ഭാര്യ തലയ്ക്കടിച്ചു കൊന്നു. തൃശൂർ പെരിഞ്ചേരിയിലാണ് സംഭവം. പശ്ചിമ ബംഗാൾ സ്വദേശി മൻസൂർ മാലിക്ക് ആണ് കൊല്ലപ്പെട്ടത്. ഭാര്യ രേഷ്മാ ബീവിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഒരാഴ്ച്ച മുമ്പാണ് കൊലപാതകം നടന്നത്. മറ്റൊരാളുടെ സഹായത്തോടെ മൻസൂറിനെ ഇരുമ്പു വടി കൊണ്ട് തലയ്ക്ക് അടിച്ചു കൊന്നശേഷം മൃതദേഹം താമസ സ്ഥലത്തുതന്നെ കുഴിച്ചിടുകയായിരുന്നു.
പിന്നാലെ ഭർത്താവിനെ കാണാനില്ലെന്ന് രേഷ്മ പൊലീസിൽ പരാതി നൽകി. എന്നാൽ അന്വേഷണത്തിൽ രേഷ്മ തന്നെ ഭർത്താവിനെ കൊന്ന് കുഴിച്ചിടുകയായിരുന്നെന്ന് കണ്ടെത്തുകയായിരുന്നു.
രേഷ്മ കുറ്റം സമ്മതിച്ചെന്ന് പൊലീസ് വ്യക്തമാക്കി. കൊലപാതകം നടത്താൻ സഹായിച്ചയാളും പിടിയിലായിട്ടുണ്ട്. മൃതദേഹം തിങ്കളാഴ്ച്ച പുറത്തെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും



