
കാമുകിയുടെ ക്വട്ടേഷൻ; യുവാവിനെ തട്ടിക്കൊണ്ടു പോയി വിവസ്ത്രനാക്കി മർദ്ദിച്ചു കൊച്ചിയിൽ ഉപേക്ഷിച്ചു; യുവതി അറസ്റ്റിൽ
സംഭവത്തിൽ എറണാകുളം സ്വദേശി അമൽ (24) നേരത്തെ പിടിയിലായിരുന്നു. ഇയാൾ കേസിൽ എട്ടാം പ്രതിയാണ്. സംഘത്തിലെ മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി

തിരുവനന്തപുരം: യുവാവിനെ തട്ടിക്കൊണ്ടു പോയി വിവസ്ത്രനാക്കി മർദ്ദിച്ച് അവശനാക്കി എറണാകുളത്തു റോഡിൽ ഉപേക്ഷിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. ലക്ഷ്മി പ്രിയയാണ് അറസ്റ്റിലായത്. കേസിൽ ഒന്നാം പ്രതിയായ യുവതിയെ തിരുവനന്തപുരത്തു വച്ചാണ് പിടികൂടിയത്. സംഭവത്തിന് പിന്നാലെ ലക്ഷ്മി പ്രിയ ഒളിവിലായിരുന്നു. ഇന്നലെ രാത്രിയാണ് പിടിയിലായത്.
സംഭവത്തിൽ എറണാകുളം സ്വദേശി അമൽ (24) നേരത്തെ പിടിയിലായിരുന്നു. ഇയാൾ കേസിൽ എട്ടാം പ്രതിയാണ്. സംഘത്തിലെ മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. തിരുവനന്തപുരം അയിരൂർ സ്റ്റേഷൻ പരിധിയിൽ നിന്നാണ് യുവാവിനെ തട്ടിക്കൊണ്ടു പോയത്. പ്രണയ ബന്ധത്തിൽ നിന്നു പിൻമാറാൻ തയ്യാറാകാതിരുന്നതിനെ തുടർന്ന് കാമുകി നൽകിയ ക്വട്ടേഷനാണ് സംഭവങ്ങൾക്ക് പിന്നിലെന്ന് പൊലീസിന്റെ പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
വർക്കല ചെറുന്നിയൂർ സ്വദേശിനി ലക്ഷ്മി പ്രിയയുമായി യുവാവ് അടുപ്പത്തിലായിരുന്നു. എന്നാൽ പിന്നീടു യുവതി മറ്റൊരു യുവാവുമായി പ്രണയത്തിലായതോടെ മുൻ കാമുകനെ ഒഴിവാക്കാൻ ഇപ്പോഴത്തെ കാമുകനൊപ്പം ചേർന്നു ക്വട്ടേഷൻ നൽകുകയായിരുന്നു എന്നാണു പൊലീസ് പറയുന്നത്. കേസിൽ ലക്ഷ്മി പ്രിയയാണ് ഒന്നാം പ്രതി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും



