തന്റെ ശാരീരികസ്ഥിതിയെ കുറിച്ച് സുഹൃത്തുക്കളോട് യുവതി അപകീര്‍ത്തികരമായി പറഞ്ഞു. തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്നാണ് പ്രതിയുടെ മൊഴി.

യുവതിയുടെ മൃതദേഹം പൊലീസ് മാറ്റുന്നു/ ടെലിവിഷന്‍ ദൃശ്യം
Last Updated :20 January 2024, 9:23 am IST

News Now

കൊച്ചി: കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ യുവതിയെ കൊലപ്പെടുത്തിയത് തന്നെപ്പറ്റി മോശമായി പറഞ്ഞതിലുള്ള പകമൂലെന്ന് പ്രതി നൗഷീദ്. തന്റെ ശാരീരികസ്ഥിതിയെ കുറിച്ച് സുഹൃത്തുക്കളോട് യുവതി അപകീര്‍ത്തികരമായി പറഞ്ഞു. തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്നാണ് പ്രതിയുടെ മൊഴി. ഇന്നലെ രാത്രിയാണ് കലൂരിലെ ഹോട്ടല്‍ മുറിയില്‍ ചങ്ങനാശേരി സ്വദേശിയായ രേഷ്മ കുത്തേറ്റ് മരിച്ചത്.

നേരത്തെയും യുവതി തന്റെ ശാരീരികസ്ഥിതിയെക്കുറിച്ച് മോശമായി സുഹൃത്തുക്കളോട് പറഞ്ഞിരുന്നതായി നൗഷീദ് പറഞ്ഞു. ആവര്‍ത്തിക്കരുതെന്ന് താക്കീത് നല്‍കിയിട്ടും രേഷ്മ പിന്നെയും തുടര്‍ന്നു. ഇന്നലെ ഉച്ചയ്ക്ക് നൗഷീദ് രേഷ്മയെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. കൊലപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് വിളിച്ചുവരുത്തിയതെന്നും പൊലീസ് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം യുവതിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് പറഞ്ഞു.

31കാരനായ കോഴിക്കോട് ബാലുശേരി സ്വദേശി നൗഷീദ് ആണ് യുവതിയെ കൊലപ്പെടുത്തിയത്. കഴുത്തിന് പുറകില്‍ കുത്തേറ്റ രേഷ്മ സംഭസ്ഥലത്തുവച്ചു തന്നെ മരിച്ചു. സമൂഹമാധ്യമത്തിലൂടെയാണ് രേഷ്മയുമായി നൗഷീദ് അടുപ്പത്തിലായതെന്നും പൊലീസ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates