പാലക്കാട് റോഡരികില്‍ സ്ത്രീ മരിച്ച നിലയില്‍; കഴുത്തില്‍ ആഴത്തില്‍ മുറിവ്‌

പാലക്കാട് പുതുനഗരം ചോറക്കോടാണ് സ്ത്രീയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്

പ്രതീകാത്മക ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 8:56 am IST

പാലക്കാട്: റോഡരികില്‍ സ്ത്രീ കൊല്ലപ്പെട്ട നിലയില്‍. പാലക്കാട് പുതുനഗരം ചോറക്കോടാണ് സ്ത്രീയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 

മൃതദേഹം കഴുത്തറുത്ത നിലയിലാണ് റോഡരികില്‍ കിടന്നിരുന്നത്. 40 വയസാണ് മൃതദേഹത്തിന് തോന്നിക്കുന്നത്. മരിച്ചത് തമിഴ്‌നാട് സ്വദേശിയായ സ്ത്രീയാണെന്നാണ് സംശയം. സ്ഥലത്ത് മദ്യക്കുപ്പികളും വെട്ടുകത്തിയും കണ്ടെത്തിയിട്ടുണ്ട്.

News Now