
'നീ അംബാനിയല്ലേ', എന്നാല്‍ പൊക്കോ...'; ബൈക്കിലെത്തിയ യുവാവിനെ തടഞ്ഞ് സമരാനുകൂലികള്‍ (വീഡിയോ)
പലയിടത്തും അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്
കേന്ദ്രസര്‍ക്കാരിന് എതിരെ സംയുക്ത ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് സംസ്ഥാനത്ത് പൂര്‍ണമാണ്. പലയിടത്തും അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിരത്തിലിറങ്ങിയ സ്വകാര്യ വാഹനങ്ങള്‍ ഉള്‍പ്പെടെ തടഞ്ഞത് പലയിടത്തും പ്രതിഷേധത്തിനിടയാക്കി.
കാസര്‍കോട് സമരാനുകൂലികള്‍ സ്വകാര്യ വാഹനങ്ങള്‍ തടഞ്ഞു. ബൈക്കിലെത്തിയ യാത്രക്കാരനെ തടയുന്നതിന്റെയും വാക്കു തര്‍ക്കമുണ്ടാകുന്നതിന്റെ വീഡിയോ പുറത്തുവന്നു. ബൈക്ക് തടഞ്ഞുവച്ച പ്രവര്‍ത്തകര്‍, 'നീ പോകേണ്ട' എന്ന് പറയുന്നത് വീഡിയോയില്‍ കാണാം.
#KeralaBandh in #Kasaragod
â george poikayil (@george_TNIE) March 28, 2022
Protester in black t-shirt: You cannot go?
Biker: Why cannot I go?
Politician (in white) steps in: Let me explain. This protest is not just for workers. Fuel prices are going up daily. Do you have money for that?
Biker: I am also struggling like you. + pic.twitter.com/dCbT4AWWF1
ഇനി ബൈക്കുമായി നിരത്തിലിറങ്ങരുതെന്ന് ഇവര്‍ പറയുന്നു. പെട്രോള്‍ വില വര്‍ധവിന് എതിരെ കൂടിയാണ് തങ്ങള്‍ സമരം നടത്തുന്നതെന്ന് പ്രവര്‍ത്തകര്‍ യുവാവിനോട് പറയുന്നുണ്ട്. എറണാകുളത്ത് നിന്ന വന്ന യുയാവിന്റെ ബൈക്കാണ് തടഞ്ഞുവച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
നവരാത്രിക്ക് ഒരുങ്ങി മൂകാംബിക; തിരക്ക് മുന്നില്‍ കണ്ട് കൂടുതല്‍ സൗകര്യങ്ങള്‍

'കുറ്റംതെളിയിക്കും വരെ നിരപരാധിയാണെന്ന് കരുതാനുള്ള അവകാശം ഉണ്ട്'; 'അണലി' വെബ് സീരിസിന്റെ റീലിസിന് വിലക്ക്

ശനിയാഴ്ച വരെ ശക്തമായ മഴ തുടരും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വാക്കുകള്‍ തെറ്റിദ്ധരിക്കുന്നത് പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കിയേക്കാം



