"കോഴിയെ പിടിക്കാൻ ഇറങ്ങിയതാ"; വീട്ടിൽ ആളില്ലാത്ത സമയത്ത് കോഴിക്കൂട്ടിൽ ഒളിച്ച യുവാവിനെ നാട്ടുകാർ പൊക്കി 

ഞായറാഴ്ച കോഴിക്കറി വെക്കാൻ കോഴിയെ പിടിക്കാൻ ഇറങ്ങിയതാണെന്നാണ് യുവാവ് പറഞ്ഞത്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:01 am IST

കണ്ണൂർ: വീട്ടിൽ ആളില്ലാത്ത സമയത്ത് മോഷണത്തിനെത്തി കോഴിക്കൂട്ടിൽ ഒളിച്ച യുവാവ് പിടിയിൽ. അസം സ്വദേശിയായ രമര്യൂഷ് (22) ആണ് പിടിയിലായത്. വിളയൻകോട് കുളപ്പുറം-മാന്തോട്ടം റോഡിലെ ജാസ്മിന്റെ വീട്ടിലാണ് സംഭവം.

ജാസ്മിനും മറ്റ് കുടുംബാംഗങ്ങളും അയൽവീട്ടിൽ വിവാഹത്തിന് പോയ സമയത്താണ് രമര്യൂഷും കൂട്ടരും സ്ഥലത്തെത്തിയത്. ഉപയോഗശൂന്യമായ പഴയ കുളിമുറിയിൽ കോഴികളെ കൂട്ടിലിട്ട് വളർത്തിയിരുന്നു. കോഴികളുടെ കൂട്ടക്കരച്ചിൽ കേട്ട് സമീപവാസികൾ പരിശോധിച്ചപ്പോൻാണ് യുവാവ് ഒളിച്ചിരിക്കുന്നത് കണ്ടത്. ഇയാളുടെ കൂടെയുണ്ടായിരുന്ന മറ്റു രണ്ടുപേർ ഓടിരക്ഷപ്പെട്ടു. 

ഞായറാഴ്ച കോഴിക്കറി വെക്കാൻ കോഴിയെ പിടിക്കാൻ ഇറങ്ങിയതാണെന്നാണ് ഇയാൾ പറഞ്ഞത്. യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കാം  

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now