
വര്‍ക്കലയില്‍ റഷ്യന്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് പിടിയില്‍
ഇയാള്‍ നേരത്തെയും ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നാണ് പൊലീസ് നല്കുന്ന വിവരം

തിരുവനന്തപുരം: വര്‍ക്കലയില്‍ റഷ്യന്‍ വിനോദ സഞ്ചാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയില്‍. പ്രദേശവാസിയായ അനസ് ആണ് പിടിയിലായത്. ഇയാള്‍ നേരത്തെയും ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നാണ് പൊലീസ് നല്കുന്ന വിവരം.
ശനിയാഴ്ച വൈകീട്ട് നാല് മണിയോടെയാണ് യുവാവ് റഷ്യന്‍ വിനോദ സഞ്ചാരിയെ ആക്രമിച്ചത്. വര്‍ക്കല സൗത്ത് ക്ലിഫിലെ റിസോര്‍ട്ടില്‍ നിന്നും കടല്‍ത്തീരത്തേക്ക് ഇറങ്ങിപ്പോയ റഷ്യന്‍ യുവതിക്ക് നേരെ അക്രമി നഗ്നതാ പ്രദര്‍ശനം നടത്തുകയായിരുന്നു. പരാതി നല്‍കുമെന്ന് യുവതി പറഞ്ഞതിന് പിന്നാലെ ഇയാള്‍ യുവതിയെ കടന്നു പിടിക്കുകയും ചെയ്തെന്നാണ് പരാതി.
യുവതിയുടെ പരാതിക്ക് പിന്നാലെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അനസിനെ പൊലീസ് പിടികൂടി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
Young man arrested for sexually assaults Russian woman in Varkala.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



