
പയ്യാമ്പലം ബീച്ചില്‍ കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി
ബംഗളൂരു സ്വദേശിയായ സന്തോഷ് കുമാറിനെയാണ് കാണാതായത്

കണ്ണൂര്‍: പയ്യാമ്പലം ബീച്ചില്‍ കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. ഒരാളെ രക്ഷപ്പെടുത്തി. ബംഗളൂരു സ്വദേശിയായ സന്തോഷ് കുമാറിനെയാണ് (20) കാണാതായത്. ഇയാളുടെ കൂടെയുണ്ടായിരുന്ന മനോജ് എന്നയാളെ രക്ഷപ്പെടുത്തി.
ഇന്ന് ഉച്ചക്ക് 1.30ഓടെ പയ്യാമ്പലം ബീച്ചിലെ പൊലീസ് എയ്ഡ്പോസ്റ്റിനു സമീപം 100 മീറ്റര്‍ വടക്കോട് മാറിയാണ് അപകടം ഉണ്ടായത്. കൊട്ടിയൂര്‍ ക്ഷേത്ര ദര്‍ശനത്തിന് ശേഷം നാലംഗ സംഘം പയ്യാമ്പാലം ബീച്ചില്‍ എത്തിയതായിരുന്നു. ഇതില്‍ സന്തോഷ് കുമാറും മനോജുമാണ് കുളിക്കാനിറങ്ങിയത്.
വിവരമറിഞ്ഞ് അഴീക്കല്‍ കോസ്റ്റല്‍ പൊലീസും മറൈന്‍ എന്‍ഫോഴ്സ്മെന്റ് ഫോഴ്സും സ്ഥലത്തെത്തി തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. വിവരമറിഞ്ഞ് ടൂറിസം മന്ത്രി പി.സി വിഷ്ണുനാഥ്, ടി.ഒ മോഹനന് എം.എല്‍.എ എന്നിവര്‍ സ്ഥലത്തെത്തി.
News Now
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

Summary
A young man who went swimming in the sea has gone missing.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






