ബന്ധുവുമായി തര്‍ക്കം; മധ്യസ്ഥം പറയാനെത്തിയ യുവാവിനെ കരിങ്കല്ലുകൊണ്ട് തലക്കടിച്ചു

കഴിഞ്ഞദിവസം രാത്രി 9 മണിക്കാണ് കേസിനാസ്പദമായ സംഭവം

അജി, സത്യന്‍
Last Updated :22 January 2024, 7:50 pm IST
Edited by :migrator

കടുത്തുരുത്തി: കോട്ടയം കടുത്തുരുത്തിയില്‍ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കടുത്തുരുത്തി സ്വദേശികളായ അജി, സത്യന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരും യുവാവിന്റെ ബന്ധുവും തമ്മില്‍ ഉണ്ടായ വഴക്കിനിടയില്‍ യുവാവ് തടസ്സം പിടിച്ചതിലുള്ള വിരോധത്തിലായിരുന്നു ആക്രമണം. 

കഴിഞ്ഞദിവസം രാത്രി 9 മണിക്കാണ് കേസിനാസ്പദമായ സംഭവം. യുവാവിനെ മര്‍ദ്ദിക്കുകയും, കരിങ്കല്ലുകൊണ്ട് തലക്കടിക്കുകയുമായിരുന്നു. പരാതിയെ തുടര്‍ന്ന് കടുത്തുരുത്തി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഇവരെ പിടികൂടുകയുമായിരുന്നു. 

ഇരുവര്‍ക്കുമെതിരെ കടുത്തുരുത്തി സ്റ്റേഷനില്‍ ക്രിമിനല്‍ കേസ് നിലവിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ രണ്ടുപേരേയും റിമാന്‍ഡ് ചെയ്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now