
News Now
'അവരില്ലെങ്കിൽ ഞാൻ വെറുമൊരു പുൽക്കൊടി, എങ്ങനെയാണ് നന്ദി പറയേണ്ടതെന്ന് എനിക്കറിയില്ല'; ആരാധകരെക്കുറിച്ച് രജനികാന്ത്

മുഖത്ത് കല്ലുകൊണ്ടിടിച്ചു, മൃതദേഹം പെട്രോളൊഴിച്ച് കത്തിച്ചു; 18-കാരിയെ കൊലപ്പെടുത്തിയത് ക്രൂരമായി
അർഷ്ദീപിന് പകരം 'ഭുവനേശ്വര് കുമാര്' ഇന്ത്യന് ടീമില്!

ഒരാഴ്ചയ്ക്കുള്ളിൽ വരണ്ട മുടി മൃദുവാക്കാം; ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ

കൊച്ചി: ലോകകപ്പില് അര്ജന്റീനയെ പിന്തുണച്ചതിന്കേരളത്തിന് പ്രത്യേകനന്ദി അറിയിച്ച് അര്ജന്റീന ഫുട്ബോള് അസോസിയേഷന്. കേരളത്തെ കൂടാതെ പാകിസ്ഥാനിലെയും ബംഗ്ലാദേശിലെ അരാധകര്ക്കും അവര് നന്ദി അറിയിച്ചു.
ബംഗ്ലാദേശിലെ ആരാധകരുടെ വീഡിയോക്കൊപ്പമാണ് ട്വീറ്റ് പങ്കിട്ടിരിക്കുന്നത്. മൂന്ന് രാജ്യങ്ങളുടെ പേരില് കേരളത്തിന്റെ പേര് പ്രത്യേകം എടുത്തുപറഞ്ഞാണ് അവര് നന്ദി അറിയിച്ചത്. അതിശയിപ്പിക്കുന്ന പിന്തുണയാണ് നിങ്ങള് ഞങ്ങള്ക്ക് നല്കിയതെന്ന് ട്വിറ്ററില് കുറിച്ചു. കേരളത്തിന്റെ പേരെടുത്ത് പറഞ്ഞതിന്റെ ത്രില്ലിലാണ് ഇപ്പോള് ആരാധകര്.
#Qatar2022
â Selección Argentina (@Argentina) December 19, 2022
Thank you BangladeshÂ
Thank you Kerala, India, Pakistan. Your support was wonderful! https://t.co/GvKwUP2hwJ
ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മനോഹരമായ ഫൈനലായിരുന്നു ഇന്നലെ ഖത്തറില് നടന്നത്. ഉഗ്രപോരാട്ടത്തില് ഷൂട്ടൗട്ടില് ആയിരുന്നു വിജയിയെ നിശ്ചയിച്ചത്. ഫ്രാന്സിനെതിരെ രണ്ടിനെതിരെ നാലുഗോള്ക്ക് അര്ജന്റീന ലോകകപ്പില് മുത്തമിട്ടു. 36 വര്ഷങ്ങള്ക്ക് ശേഷമാണ് അര്ന്റീനയുടെ കീരീടനേട്ടം.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


