നഴ്‌സിന്റെ വാഹനം ഇടിച്ചിട്ട കേസില്‍ യുവാവ് അറസ്റ്റില്‍

പുനലൂര്‍ സ്വദേശി അനീഷാണ് അറസ്റ്റിലായത്.

അക്രമിയുടെ മര്‍ദ്ദനമേറ്റ നഴ്‌സ് ശാന്തി /ടെലിവിഷന്‍ ചിത്രം
Last Updated :20 January 2024, 8:50 am IST

ആലപ്പുഴ: ചേര്‍ത്തലയില്‍ ഡ്യൂട്ട് കഴിഞ്ഞ് വരുന്ന നഴ്‌സിന്റെ വാഹനം ഇടിച്ചിട്ട കേസില്‍ യുവാവ് അറസ്റ്റില്‍. പുനലൂര്‍ സ്വദേശി അനീഷാണ് അറസ്റ്റിലായത്. മനപൂര്‍വം ഇടിച്ചിട്ടതല്ലെന്നാണ് യുവാവ് പറയുന്നത്. ശാസ്ത്രീയ പരിശോധന നടത്തുമെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് ചേര്‍ത്തല കേളമംഗലം സ്വദേശി ശാന്തിക്കു നേരെ ആക്രമണമുണ്ടായത്. താന്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ പുറകെ സ്‌കൂട്ടറില്‍ എത്തിയ ആള്‍ തുടര്‍ച്ചയായി മൂന്നു തവണ ഇടിച്ച ശേഷം രക്ഷപ്പെടുകയായിരുന്നെന്ന് ശാന്തി പറഞ്ഞു. ഡ്യൂട്ടിക്കു ശേഷം ചേര്‍ത്തലയില്‍ ബസിറങ്ങി അവിടെ നിന്ന് സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുന്നതിനിടെ യുവാവ് വാഹനം ഇടിപ്പിക്കുകയായിരുന്നു. 

പിന്നാലെ ഒരു കാര്‍ വരുന്നത് കണ്ടാണ് തന്റെ സ്‌കൂട്ടറില്‍ വാഹനമിടിപ്പിച്ചയാള്‍ കടന്നുകളയുകായിരുന്നു. വീഴ്ചയില്‍ യുവതിയുടെ മുഖത്തെ എല്ല് പൊട്ടിയിരുന്നു.  വിദേശത്ത് ജോലി ചെയ്തിരുന്ന ശാന്തി പിഎസ്‌സി വഴി നിയമനം കിട്ടിയതിനാലാണ് നാട്ടിലെത്തിയത്. ഈ മാസം 13നാണ് മെഡിക്കല്‍ കോളജില്‍ ജോലിയില്‍ പ്രവേശിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now