
ബന്ധുവിന്റെ ഭാര്യയുടെ തലയിൽ ഓടിന്റെ കഷ്ണം കൊണ്ട് അടിച്ചു; 41കാരൻ അറസ്റ്റിൽ
ബന്ധുവിന്റെ ഭാര്യയുടെ തലയിൽ ഓടിന്റെ കഷ്ണം കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച 41കാരനെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: ബന്ധുവിന്റെ ഭാര്യയുടെ തലയിൽ ഓടിന്റെ കഷ്ണം കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച 41കാരനെ അറസ്റ്റ് ചെയ്തു. വീടിന്റെ മേൽക്കൂരയിൽ ഉപയോഗിക്കുന്ന ഓടിന്റെ കഷ്ണം ഉപയോഗിച്ച് ആക്രമിച്ച വെള്ളനാട് ചാങ്ങ കണിയാർകോണം മേക്കുംകര വീട്ടിൽ എസ് ഷൈജുവാണ് പ്രതി.
തിങ്കളാഴ്ച വൈകീട്ട് മൂന്നിന് ആണ് സംഭവം.ബന്ധുവിന്റെ വീട്ടിൽ കയറി യുവതിയെ കയറിപ്പിടിക്കാൻ ശ്രമിക്കുകയും ദേഹോപദ്രവം എൽപ്പിക്കുകയും ചെയ്തെന്നാണ് ആര്യനാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസ്.
തലയിൽ മുറിവേറ്റ യുവതി ആര്യനാട് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. മുൻപ് ഷൈജു ഈ യുവതിയോട് മോശമായി പെരുമാറാൻ ശ്രമിച്ചപ്പോൾ എതിർത്തതിൽ ഉള്ള വിരോധമാണ് ആക്രമണത്തിന് പിന്നിലെന്ന് ആര്യനാട് എസ്ഐ പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഡല്‍ഹിയില്‍ 'അപ്രഖ്യാപിത അടിയന്തരാവസ്ഥ'; മെട്രോ സ്റ്റേഷനുകള്‍ അടച്ചു, ഇന്റര്‍നെറ്റിന് നിരോധനം; സുരക്ഷയ്ക്ക് കാല്‍ലക്ഷം പൊലീസ്

നാട്ടാനകൾക്ക് സമഗ്ര മെഡിക്കൽ പരിശോധനയും ഹെൽത്ത് കാർഡും; ആദ്യ ക്യാമ്പ് തൃശൂർ വടക്കുംനാഥനിൽ
ഇന്നും ശക്തമായ മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam October 10| ദാമ്പത്യത്തിൽ പരസ്പര സ്നേഹം വർധിക്കും, ജോലി തേടുന്നവർക്ക് പ്രതീക്ഷ നൽകുന്ന വിവരം


