
ലഹരി പരിശോധനക്കെത്തിയ പൊലീസിനെ മർദിച്ചു; യൂത്ത് ലീഗ് നേതാവിൻ്റെ സഹോദരൻ പിടിയിൽ
പതിമംഗലം സ്വദേശി പി കെ ബുജൈറിനെയാണ് കുന്ദമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തത്

WHAT TO READ NEXT

കണ്ണൂരിലെ 'രണ്ടു രൂപ ഡോക്ടര്‍' അന്തരിച്ചു
യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന്റെ സഹോദരനാണ് പിടിയിലായ ബുജൈർ. ലഹരി ഇടപാട് നടത്തുന്നുണ്ടെന്ന് രഹസ്യ വിവരത്തെ തുടർന്ന് ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ചോദ്യം ചെയ്യുന്നതിനിടെയാണ് ബുജൈര്‍ പൊലീസിനെ ആക്രമിച്ചത്. ബുജൈറിൽ നിന്ന് ലഹരി മരുന്ന് ഉപയോഗിക്കാനുള്ള ഉപകരണങ്ങൾ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
എന്നാൽ വാഹന പരിശോധനയിലും ദേഹ പരിശോധനയിലും ലഹരിമരുന്ന് കണ്ടെത്താൻ സാധിച്ചില്ല. അതേസമയം ബുജൈറിന് ലഹരി ഇടപാടില്‍ പങ്കുണ്ടെന്ന് മറ്റൊരു പ്രതി കുറ്റസമ്മത മൊഴി നൽകിയതായി റിപ്പോർട്ടുണ്ട്. മയക്കുമരുന്ന് വില്‍പ്പന നടത്തിയതിന് പൊലീസ് അറസ്റ്റ് ചെയ്ത ചൂലാംവയല്‍ ആമ്പ്രമ്മല്‍ റിയാസാണ് മൊഴി നൽകിയത്. റിയാസും ബുജൈറും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റുകള്‍ പോലീസ് കണ്ടെടുത്തു. ബുജൈറിനെതിരെ ബിഎന്‍എസ് 132, 121 വകുപ്പുകള്‍ പ്രകാരം കേസെടുത്തു.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
A young man P K Bujair, who attacked the police who arrived to inspect the area following a tip-off that he was dealing drugs has been arrested.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


