
ഇന്‍സ്റ്റഗ്രാം വഴി 15കാരിയുമായി പരിചയം; വിവാഹ വാഗ്ദാനം നല്കി ലൈംഗികാതിക്രമം; വ്ലോഗർ അറസ്റ്റില്‍
വിവാഹ വാഗ്ദാനം നല്കി പതിനഞ്ചുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ വ്ലോഗര്‍ അറസ്റ്റില്‍

കാസര്‍കോട്: വിവാഹ വാഗ്ദാനം നല്കി പതിനഞ്ചുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ വ്ലോഗര്‍ അറസ്റ്റില്‍. കാസര്‍കോട് കൊടിയമ്മ ചേപ്പിനടുക്കം വീട്ടില്‍ മുഹമ്മദ് സാലിയാണ് അറസ്റ്റിലായത്. വിദേശത്തുനിന്നു മടങ്ങിവരുന്നതിനിടെ മംഗളൂരു വിമാനത്താവളത്തില്‍ വച്ച് കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഷാലു കിങ് മീഡിയ, ഷാലു കിങ് വ്ലോഗ്സ്, ഷാലു കിങ് ഫാമിലി എന്നീ പേരുകളിലായി കഴിഞ്ഞ ഏഴു വര്‍ഷത്തോളമായി ഇയാള്‍ സമൂഹമാധ്യമങ്ങളില്‍ സജീവമാണ്.
ആദ്യ ഭാര്യയുമായി പിണങ്ങിയ സമയത്താണ് പതിനഞ്ചുകാരിയെ മുഹമ്മദ് സാലി പരിചയപ്പെടുന്നത്. ഇന്‍സ്റ്റഗ്രാം, സ്നാപ് ചാറ്റും വഴിയായിരുന്നു ബന്ധത്തിന്റെ തുടക്കം. പിന്നീട് വിവാഹം കഴിക്കാമെന്ന് പറഞ്ഞ് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. ആദ്യ വിവാഹത്തില്‍ ഇയാള്‍ക്ക് മൂന്നു മക്കളുണ്ട്. പൊലീസ് കേസ് എടുത്തതിന് പിന്നാലെ ഇയാള്‍ വിദേശത്തേക്ക് കടക്കുകയായിരുന്നു
കൊയിലാണ്ടി പൊലീസ് പ്രതിക്കായി ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിക്കുകയായിരുന്നു. വിദേശത്തുനിന്നു മംഗളൂരു വിമാനത്താവളം വഴി എത്തിയപ്പോഴാണ് പൊലീസ് പിടികൂടിയത്. ഇയാളെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
Vlogger Arrested for Sexual Assault of Minor After Marriage Promise
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



