
പൊലീസ് സ്റ്റേഷന് വളപ്പില്‍ യൂട്യൂബറെ മര്‍ദിച്ച സംഭവം: 20 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
നിസാര്‍ ബാബു എന്ന യൂട്യൂബറാണ് മര്‍ദനത്തിനിരയായത്.

മലപ്പുറം: അരീക്കോട് പൊലീസ് സ്റ്റേഷന് വളപ്പില്‍ യൂട്യൂബറെ മര്‍ദ്ദിച്ചതില്‍ പൊലീസ് കേസെടുത്തു. 20 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെയാണ് അരീക്കോട് പൊലീസ് കേസെടുത്തത്. നിസാര്‍ ബാബു എന്ന യൂട്യൂബറാണ് മര്‍ദനത്തിനിരയായത്.
അരീകോട് നവകേരള സദസ്സില്‍ പരാതി നല്‍കാനെത്തിയ നിസാര്‍ ബാബുവിനെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിക്കുകയായിരുന്നുവെന്ന് പൊലീസിന് മൊഴി നല്‍കുകയും ചെയ്തു.
നവകേരള സദസ്സില്‍ മര്‍ദിച്ചതില്‍ പരാതി നല്കാന് നിസാര്‍ ബാബു അരീക്കോട് പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് പൊലീസ് സ്റ്റേഷന് വളപ്പിലിട്ട് സിപിഎം പ്രവര്‍ത്തകര്‍ വീണ്ടും മര്‍ദിച്ചത്. ഈ സംഭവത്തിലാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. വധഭീഷണി മുഴക്കല്‍, ആയുധമുപയോഗിച്ച് മര്‍ദിക്കല്‍, ഭീഷണിപ്പെടുത്തി സാധനങ്ങള്‍ അപഹരിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ


