സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി സിക്ക; ആകെ രോ​ഗികൾ 48

സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി സിക്ക; ആകെ രോ​ഗികൾ 48

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:47 am IST

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു. ആരോ​ഗ്യ മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിനി (27), പാങ്ങപ്പാറ സ്വദേശിനി (37) എന്നിവർക്കാണ് രോഗം.
 
തിരുവനന്തപുരം മെഡിക്കൽ കോളജ് വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ സിക്ക ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 48 ആയി.

നിലവിൽ സംസ്ഥാനത്ത് നാല് പേരാണ് രോഗികളായുള്ളത്. ഇവരാരും ഗർഭിണികളല്ല. ആരും ആശുപത്രിയിൽ അഡ്മിറ്റുമല്ല. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രി അറിയിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now