അഞ്ചുവയസ്സുകാരൻ ആഗ്നേഷിനെ കിടക്കയിലും, അഞ്ചുമാസം പ്രായമുള്ള ഇളയകുട്ടി ആഗ്നേയയെ തൊട്ടിലിലും മരിച്ച നിലയിൽ കണ്ടെത്തി

Last Updated :20 January 2024, 8:23 am IST

News Now

പാലക്കാട് :  അമ്മയെയും രണ്ടു മക്കളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മാത്തൂർ പല്ലൻചാത്തനൂർ തേനംകാട് മഹേഷിന്റെ ഭാര്യ കൃഷ്ണകുമാരി (24) അഞ്ചു വയസ്സും അഞ്ചു മാസവും രണ്ടു മക്കളുമാണ് മരിച്ചത്.  

കെട്ടിട നിർമാണത്തൊഴിലാളിയായ മഹേഷ് ജോലിക്കു പോയിരുന്നു.  ഉച്ചഭക്ഷണത്തിനായി വിട്ടിലെത്തിയപ്പോഴാണ് അഞ്ചുവയസ്സുകാരൻ ആഗ്നേഷിനെ കിടക്കയിലും, അഞ്ചുമാസം പ്രായമുള്ള ഇളയകുട്ടി ആഗ്നേയയെ തൊട്ടിലിലും മരിച്ച നിലയിൽ കണ്ടെത്തിയത്.

കൃഷ്ണകുമാരിയെ വീടിന്റെ കഴുക്കോലിൽ തൂങ്ങിയ നിലയിലും കണ്ടെത്തി. മുറിയിൽ റൊട്ടി, ശീതളപാനീ‍യം, കുപ്പി എന്നിവ കിടക്കുന്നുണ്ടായിരുന്നു. കുട്ടികളെ കൊലപ്പെടുത്തിയശേഷം അമ്മ ആത്മഹത്യ ചെയ്തതായാണ് സംശയിക്കുന്നത്.

രണ്ടാമത്തെ കുഞ്ഞിന്റെ പ്രസവത്തോടെ കൃഷ്ണകുമാരിക്കു മാനസിക പ്രശ്നങ്ങളുണ്ടായതായി മഹേഷ് പറഞ്ഞു. ഇതിനു ചികിത്സ നടത്തുന്നതായും ബന്ധുക്കൾ പറയുന്നു. പ്രസവത്തിനായി കൃഷ്ണകുമാരിയുടെ വീട്ടിലേക്കു പോയ ഇവർ രണ്ടു ദിവസം മുൻപാണ് ഭർതൃവീട്ടിലെത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അമ്മയും രണ്ടു പിഞ്ചുകുട്ടികളും വീടിനുള്ളിൽ മരിച്ച നിലയിൽ