
ആലപ്പുഴയിൽ കാറപകടത്തിൽ യുവഡോക്ടർക്ക് ദാരുണാന്ത്യം
കോഴിക്കോട്ടേക്കു കല്യാണസംഘവുമായി പോവുകയായിരുന്ന സ്വകാര്യ ബസിലിടിച്ചതിനെ തുടർന്നാണു കാർ അപകടത്തിൽപെട്ടത്.
ആലപ്പുഴ: ആലപ്പുഴയിൽ ബസും കാറും കൂട്ടിയിടിച്ച് കാറിന് തീപിടിച്ച് യുവഡോക്ടർ മരിച്ചു. കോഴിക്കോട് സ്വദേശിനി ഡോക്ടർ പാർവതി (25) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ ആലപ്പുഴ പള്ളാത്തുരുത്തിയിലായിരുന്നു അപകടം. അപകടത്തിൽ കാർ പൂർണമായും കത്തിനശിച്ചു.
കോഴിക്കോട്ടേക്കു കല്യാണസംഘവുമായി പോവുകയായിരുന്ന സ്വകാര്യ ബസിലിടിച്ചതിനെ തുടർന്നാണു കാർ അപകടത്തിൽപെട്ടത്. കാറിലുണ്ടായിരുന്നവരും ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കാനായി പോകുകയായിരുന്നു. കാറിൽ ഒപ്പമുണ്ടായിരുന്ന കോഴിക്കോട് സ്വദേശി നിതിൻ ബാബുവിന് അപകടത്തിൽ പരിക്കേറ്റു. ഇയാൾ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ


