ഇങ്ങനെയും ഓണം ആശംസിക്കാന്‍ രാഷ്ട്രീയക്കാരെ

Edited by :migrator
Last Updated :19 ജനുവരി 2024, 11:58 pm IST

ഓണമായിട്ടു എങ്ങിനെ വ്യത്യസ്തമായി ആശംസയറിക്കാം എന്ന അന്വേഷണത്തിലായിരിക്കും രാഷ്ട്രീയക്കാര്‍ മുഴുവനും. എന്നാല്‍ തികച്ചും വ്യത്യസ്തമായും ലളിതമായും ഓണാശംസ നേര്‍ന്ന വൈദ്യുതി മന്ത്രി എംഎം മണിയുടെ വീഡിയോ ആണ് ഫെയ്‌സ്ബുക്കില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

സ്വതവേ ഗൗരവ ഭാവം വിട്ടു പിടിക്കാത്ത മണിയാശാന്‍ ഇത്തവണ പേരക്കുട്ടികള്‍ക്കൊപ്പം ഓണപ്പാട്ടു പാടിയാണ് ആശംസ നല്‍കുന്നത്. ഓണം വന്നല്ലോ ഊഞ്ഞാലിട്ടല്ലോ എന്ന പാട്ട് പേരക്കുട്ടികള്‍ക്കൊപ്പം പാടുന്ന മന്ത്രി പാട്ടിന്റെ അവസാനം എല്ലാവര്‍ക്കും ഓണം ആശംസകളും നല്‍കുന്നുണ്ട്.

ബലം പിടുത്തമില്ലാതെ ആഹ്ലാദവാനായി മണിയാശാനും പേരക്കുട്ടികളും ഓണാശംസകള്‍ നേര്‍ന്നത് സോഷ്യല്‍ മീഡിയ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.

News Now

Latest Kerala News in Malayalam, Breaking Kerala News – SM