ഇന്ന് 12 ജില്ലകളിലായി 51 പുതിയ ഹോട്ട്സ്‌പോട്ടുകൾ; ആകെ 397

കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം, കോട്ടയം, കണ്ണൂർ , എറണാകുളം, കാസർകോട്, കൊല്ലം, വയനാട്, തൃശൂർ, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ് പുതിയ ഹോട്ട്സ്പോട്ടുകൾ

Last Updated :20 January 2024, 8:27 am IST
Edited by :migrator

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 51 പ്രദേശങ്ങൾ കൂടി ഹോട്ട് സ്‌പോട്ടുകളായി പ്രഖ്യാപിച്ചു. കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം, കോട്ടയം, കണ്ണൂർ , എറണാകുളം, കാസർകോട്, കൊല്ലം, വയനാട്, തൃശൂർ, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ് പുതിയ ഹോട്ട്സ്പോട്ടുകൾ. ഇന്ന് ഏഴ് പ്രദേശങ്ങളെ ഹോട്ട്സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിലവിൽ സംസ്ഥാനത്ത് 397 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

കോഴിക്കോട് ജില്ലയിലെ ആയഞ്ചേരി (കണ്ടൈൻമെന്റ് സോൺ എല്ലാ വാർഡുകളും), കുന്ദമംഗലം (1), പുതുപ്പാടി (21), ഓമശേരി (8, 9), ഒളവണ്ണ (7), ഏറാമല (16), അഴിയൂർ (എല്ലാ വാർഡുകളും), എടച്ചേരി (എല്ലാ വാർഡുകളും), കൊയിലാണ്ടി മുൻസിപ്പാലിറ്റി (32, 33, മുൻസിപ്പൽ ഏര്യയിലെ എല്ലാ ഹോട്ടലുകളും), ചെക്യാട് (എല്ലാ വാർഡുകളും), ചെങ്ങോട്ടുകാവ് (17), ചേറോട് (7), പുതുപ്പാടി (6, 7, 8), പുറമേരി (എല്ലാ വാർഡുകളും), പെരുമണ്ണ (എല്ലാ വാർഡുകളും), പെരുവയൽ (11), മണിയൂർ (എല്ലാ വാർഡുകളും), മൂടാടി (4, 5), വളയം (1, 11, 12, 13, 14), വാണിമേൽ (എല്ലാ വാർഡുകളും), വേളം (8) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ.

പാലക്കാട് ജില്ലയിലെ മുതുതല (എല്ലാ വാർഡുകളും), വിളയൂർ (എല്ലാ വാർഡുകളും), പരുതൂർ (എല്ലാ വാർഡുകളും), പട്ടിത്തറ (എല്ലാ വാർഡുകളും), കപ്പൂർ (എല്ലാ വാർഡുകളും), ആനക്കര (എല്ലാ വാർഡുകളും), ചാലിശേരി (എല്ലാ വാർഡുകളും), നാഗലശേരി (എല്ലാ വാർഡുകളും), (എല്ലാ വാർഡുകളും), തിരുമിറ്റിക്കോട് (എല്ലാ വാർഡുകളും), തിരുവനന്തപുരം ജില്ലയിലെ കല്ലറ (8, 9, 10, 11, 12), വെമ്പായം (1), പാങ്ങോട് (8), കൊല്ലയിൽ (10), നെയ്യാറ്റിൻകര മുൻസിപ്പാലിറ്റി (29), കോട്ടയം ജില്ലയിലെ വാഴപ്പള്ളി (20), പായിപ്പാട് (8, 9, 10, 11), തലയാഴം (1), തിരുവാർപ്പ് (11), കണ്ണൂർ ജില്ലയിലെ പരിയാരം (16), പാപ്പിനിശേരി (12), എറണാകുളം ജില്ലയിലെ ഏളൂർ (2), ചേന്ദമംഗലം (9), കാസർഗോഡ് ജില്ലയിലെ കിനാനൂർ-കരിന്തളം (14), നീലേശ്വരം മുൻസിപ്പാലിറ്റി (21), കൊല്ലം ജില്ലയിലെ പുനലൂർ (എല്ലാ വാർഡുകളും), പൂതക്കുളം (എല്ലാ വാർഡുകളും), വയനാട് ജില്ലയിലെ തവിഞ്ഞാൽ (1, 2), തൃശൂർ ജില്ലയിലെ കൊടശേരി (3, 4), ആലപ്പുഴ ജില്ലയിലെ മാരാരിക്കുളം നോർത്ത് (15, 19, 21), പത്തനംതിട്ട ജില്ലയിലെ കുളനട (2) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ.

അതേസമയം 7 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കാസർഗോഡ് ജില്ലയിലെ ഉദുമ (2, 6, 7, 17), പുതിഗെ (6), പീലിക്കോട് (11), തൃക്കരിപ്പൂർ (1, 10, 14, 15), പുല്ലൂർ പെരിയ (1, 6, 12), പത്തനംതിട്ട ജില്ലയിലെ മൈലപ്ര (9), കോട്ടയം ജില്ലയിലെ മണർക്കാട് (8) എന്നീ പ്രദേശങ്ങളേയാണ് കണ്ടൈൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

ഇന്ന് 12 ജില്ലകളിലായി 51 പുതിയ ഹോട്ട്സ്‌പോട്ടുകൾ; ആകെ 397