
News Now
തിരുവനന്തപുരം : നെയ്യാറ്റിന്കര എംഎല്എ കെ ആന്സലന് ക്വാറന്റീനില് പ്രവേശിച്ചു. വീട് ഇരിക്കുന്ന വാര്ഡില് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ആന്സലന് എംഎല്എ സ്വയം നിരീക്ഷണത്തില് പോയത്.
വീട്ടില് സ്വയം നിരീക്ഷണത്തിലാണ് ആന്സലന് കഴിയുന്നത്. ആന്സലന്റെ വീട് സ്ഥിതിചെയ്യുന്ന നെയ്യാറ്റിന്കര വഴുതൂരിലാണ് ഒരാള്ക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്.
തിരുവനന്തപുരം എആര് ക്യാമ്പിലെ പൊലീസുകാരന് ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ രോഗബാധയുടെ ഉറവിടം വ്യക്തമല്ല. ഉറവിടം അറിയാത്ത കേസുകള് വര്ധിച്ച സാഹചര്യത്തില് തിരുവനന്തപുരത്ത് നിയന്ത്രണങ്ങള് കര്ശനമാക്കി. പാളയം മാര്ക്കറ്റ് അടക്കം അടച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






