
News Now
GATE സ്കോറുണ്ടോ?, കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റിൽ 250 ഒഴിവുകൾ; ശമ്പളം ഒരു ലക്ഷം രൂപ വരെ

'ജസ്റ്റിൻ സെൽവരാജ് എസ് ജെ സൂര്യ ആയത് ഇങ്ങനെ'; പേരിന് പിന്നിലെ കഥ പറഞ്ഞ് നടൻ

തൃശൂർ കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസ്; അയൽവാസി കസ്റ്റഡിയിൽ

ഡ്യുവല് ചാനല് എബിഎസ്, ടിഎഫ്ടി കണ്സോള്, മൂന്ന് ലക്ഷം രൂപയില് താഴെ വില; കാവാസാക്കി ഇസഡ്300 ചൊവ്വാഴ്ച വിപണിയില്

തിരുവനന്തപുരം: ഇനി തെരഞ്ഞെടുപ്പ് മത്സരരംഗേത്തക്കില്ലെന്ന് ബിജെപിയുടെ നേതാവും കേരളത്തിലെ ബിജെപിയുടെ പ്രഥമ എംഎല്എയുമായ ഒ രാജഗോപാല്. എംഎല്എ സ്ഥാനം മടുത്തതായും ഇനിയുള്ള കാലം പുസ്തകം വായനയും ആശ്രമ ജീവിതവുമായി മുന്നോട്ടു പോകാനാണ് ആഗ്രഹിക്കുന്നതെന്നും ന്യൂസ് 18 കേരളയ്ക്ക് നല്കിയ അഭിമുഖത്തില് ഒ. രാജഗോപാല് വ്യക്തമാക്കി.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്ത്ഥി നിര്ണയം പോലും ബിജെപി പൂര്ത്തിയാക്കിയെന്നുള്ള അഭ്യൂഹങ്ങള് നടക്കുന്നതിനിടെയാണ് പാര്ലമെന്ററി രാഷ്ട്രീയം വേണ്ടെന്ന തുറന്ന പ്രഖ്യാപനവുമായി മുതിര്ന്ന നേതാവ് രംഗത്തെത്തിയിരിക്കുന്നത്.താങ്കളുടെ തീരുമാനം പാര്ട്ടിയെ പ്രതികൂലമായി ബാധിക്കില്ലെന്ന ചോദ്യത്തിന് തനിക്കതിന് വിഷമമില്ലെന്നായിരുന്നു മറുപടി. പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തത് കൊണ്ടാണോ പിന്മാറ്റമെന്ന ചോദ്യത്തിന് അതില് തനിക്ക് വിഷമമില്ലെന്നായിരുന്നു മറുപടി
പല തെരഞ്ഞെടുപ്പുകളിലായി കേരളത്തിലെ വിവിധ മണ്ഡലങ്ങളില്നിന്ന് ഒ രാജഗോപാല് ജനവിധി തേടിയെങ്കിലും ആദ്യമായി വിജയിക്കുന്നത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



