എറണാകുളം ജില്ലാ കലക്ടറുടെ കോവിഡ് പരിശോധനാ ഫലം നെ​ഗറ്റീവ്

Last Updated :20 January 2024, 8:28 am IST

News Now

കൊച്ചി: എറണാകുളം ജില്ലാ കലക്ടർ എസ് സുഹാസിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്. കലക്ടറുടെ കോവിഡ് പരിശോധനാ ഫലം നെ​ഗറ്റീവാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

കഴിഞ്ഞ തിങ്കളാഴ്ച്ച വാഴക്കുളം പഞ്ചായത്തിന്റെ എഫ്എൽടിസിക്ക് ഒരു ക്ലബിന്റെ ഭാരവാഹികൾ കലക്ടറുടെ സാന്നിധ്യത്തിൽ സാധന സാമഗ്രികൾ കൈമാറിയിരുന്നു. വാഴക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റാണ് ഇവ സ്വീകരിച്ചത്.

ഭാരവാഹികളിലൊരാൾക്ക് കോവിഡ് ഫലം പൊസിറ്റീവായതിനെ തുടർന്ന് കലക്ടർ ഹോം ക്വാറന്റീനിൽ പ്രവേശിക്കുകയും പരിശോധനക്ക് വിധേയനാവുകയുമായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എറണാകുളം ജില്ലാ കലക്ടറുടെ കോവിഡ് പരിശോധനാ ഫലം നെ​ഗറ്റീവ്