എറണാകുളത്തുണ്ടായ അപകടത്തില്‍ രണ്ട് കോട്ടയം സ്വദേശികളാണ് മരിച്ചത്

Last Updated :20 January 2024, 7:59 am IST

News Now

കൊച്ചി; മലപ്പുറത്തും എറണാകുളത്തുമുണ്ടായ രണ്ട് വാഹനാപകടങ്ങളിലായി മൂന്നു പേര്‍ മരിച്ചു. മലപ്പുറത്ത് മണല്‍ ലോറി ഇടിച്ച് ബൈക്ക് യാത്രികനാണ് മരിച്ചത്. എടവണ്ണയിലാണ് സംംഭവം. എടവണ്ണ പത്തപ്പിരിയം സ്വദേശി സി.എ രമേശാണ് മരിച്ചത്. 

എറണാകുളത്തുണ്ടായ അപകടത്തില്‍ രണ്ട് കോട്ടയം സ്വദേശികളാണ് മരിച്ചത്. മൂവാറ്റുപുഴയിലെ കൂത്താട്ടുകുളത്തുവെച്ച് കാര്‍ ടിപ്പര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. കോട്ടയം സ്വദേശികളായ  അലീന, എബി  എന്നിവരാണ്  മരിച്ചത്. കാര്‍ ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടകാരണം. കൊച്ചി വിമാനത്താവളത്തില്‍ നിന്നും ബന്ധുവിനെ കൂട്ടി കോട്ടയത്തേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics

എറണാകുളത്തും മലപ്പുറത്തും വാഹനാപകടം; മൂന്ന് പേര്‍ മരിച്ചു