ഒറ്റപ്പാലത്ത് ബസും ലോറിയും കൂട്ടിയിടിച്ചു; രണ്ട് മരണം

പാലക്കാട് - കുളപ്പുള്ളി പാതയില്‍ സ്വകാര്യ ബസും മിനി കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം. 22 പേര്‍ക്ക് പരിക്കേറ്റു.

image_(1)
Last Updated :20 January 2024, 12:11 am IST

ഒറ്റപ്പാലം: പാലക്കാട് - കുളപ്പുള്ളി പാതയില്‍ സ്വകാര്യ ബസും മിനി കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം. 22 പേര്‍ക്ക് പരിക്കേറ്റു.വൈകീട്ട് ആറുമണിയോടെ ആയിരുന്നു അപകടം. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

Story image

ഇരുപതു പേര്‍ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലും രണ്ടുപേര്‍ കണ്ണിയംപുറം സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.ഒറ്റപ്പാലം- തൃശ്ശൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യബസാണ് അപകടത്തില്‍ പെട്ടത്. പിക്ക് അപ്പ് വാനിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. 

Story image

നിയന്ത്രണം വിട്ട ബസ് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കിലും ഇടിച്ചു. തുടര്‍ന്ന് സ്വകാര്യവ്യക്തിയുടെ പറമ്പിലെ മതിലും ഇടിച്ചു തകര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

ഒറ്റപ്പാലത്ത് ബസും ലോറിയും കൂട്ടിയിടിച്ചു; രണ്ട് മരണം