
News Now
മലപ്പുറത്ത് എംഡിഎംഎയുമായി വനിതാ ഇൻഫ്ലുവൻസർ ഉൾപ്പെടെ നാലുപേർ പിടിയിൽ

നടന് ഇമ്രാന് ഖാന് ഉടന് രാജ്യം വിടണം; സിജെപി പ്രതിഷേധത്തില് പങ്കെടുത്തതില് നടപടി

'നടിപ്പ് അറക്കി- മമിത ബൈജു'; നടിയെ പ്രശംസിച്ച് എസ് ജെ സൂര്യ

സിനഗോഗിന് തീയിടാന് നിര്ദേശിച്ചത് 'ബോസ്', ടെലഗ്രാം വഴി നിരന്തരം ചാറ്റ്; ഡല്ഹിയും ആഗ്രയും ലക്ഷ്യമിട്ടെന്ന് സൂചന, ആരാണ് എബിന് ബി പോള്?

കണ്ണൂര്:പുതിയങ്ങാടിയില് കളളവോട്ട് ചെയ്ത് മൂന്ന് മുസ്ലീംലീഗ് പ്രവര്ത്തകര്ക്കെതിരെ കേസെടുത്തു. മുസ്ലീംലീഗ് പ്രവര്ത്തകരായ മുഹമ്മദ് ഫായിസ്, മുഹമ്മദ്, സമദ് എന്നിവര്ക്കെതിരെയാണ് കേസെടുത്തത്. ജനപ്രാതിനിധ്യ നിയമത്തിലെ 71-ാം വകുപ്പ് അനുസരിച്ച് പഴയങ്ങാടി പൊലീസാണ് ഇവര്ക്കെതിരെ നടപടിയെടുത്തത്. കലക്ടറുടെ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കഴിഞ്ഞദിവസം മുസ്ലീംലീഗ് പ്രവര്ത്തകര് കളളവോട്ട് ചെയ്തുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് സ്ഥിരീകരിച്ചിരുന്നു. പുതിയങ്ങാടി സ്കൂളിലെ ബൂത്തില് കളളവോട്ട് നടന്നതായാണ് തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കിയത്. ഇതുസംബന്ധിച്ച് ജില്ലാ കലക്ടറുടെ റിപ്പോര്ട്ട് കിട്ടിയെന്നും ടിക്കാറാം മീണ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കേസ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


