കാന്‍സര്‍, തൈറോയ്ഡ്, പ്രമേഹരോഗങ്ങള്‍ക്ക് തുള്ളിമരുന്ന് എന്ന രീതിയില്‍ ആവര്‍ത്തിച്ച് പരസ്യം നല്‍കിയ ഡോക്ടറുടെ രജിസ്‌ട്രേഷന്‍ മെഡിക്കല്‍ കൗണ്‍സില്‍ സസ്‌പെന്റ് ചെയ്തു

Last Updated :20 January 2024, 8:02 am IST

News Now


തിരുവനന്തപുരം: കാന്‍സര്‍, തൈറോയ്ഡ്, പ്രമേഹരോഗങ്ങള്‍ക്ക് തുള്ളിമരുന്ന് എന്ന രീതിയില്‍ ആവര്‍ത്തിച്ച് പരസ്യം നല്‍കിയ ഡോക്ടറുടെ രജിസ്‌ട്രേഷന്‍ മെഡിക്കല്‍ കൗണ്‍സില്‍ സസ്‌പെന്റ് ചെയ്തു.

പരസ്യത്തിലെ അവകാശവാദത്തിന്റെ ആധികാരികത ചോദ്യം ചെയ്ത് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നല്‍കിയ പരാതിയിലാണ് ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ നടപടി. കെ സിദ്ധാര്‍ത്ഥന്റെ രജിസ്‌ട്രേഷന്‍ ഒരുമാസത്തേക്കാണ് റദ്ദ് ചെയ്തത്.

2018 ഏപ്രില്‍ ഒന്നിന് വന്ന പരസ്യം കൗണ്‍സിലിന്റെ നയത്തിന് വിരുദ്ധമാണെന്നും ആവര്‍ത്തിക്കരുതെന്നും 2018 ജൂലൈ 17ന് താക്കീത് നല്‍കിയിരുന്നു. വിലക്ക് മറികടന്ന് വീണ്ടും പരസ്യം നല്‍കിയതിനാണ്  രജിസ്‌ട്രേഷന്‍ സസ്‌പെന്റ് ചെയ്തത്‌
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാന്‍സറിന് തുള്ളിമരുന്ന്; നടപടിയുമായി മെഡിക്കല്‍ കൗണ്‍സില്‍