വാസ്തവത്തില്‍ സംഘിത്തരം ഒരു മനോരോഗമാണ്. മനുഷ്യന്റെ വിദ്യാഭ്യാസവും വിവരവും വിവേചനബുദ്ധിയുമെല്ലാം അത് കാര്‍ന്നെടുക്കും

Last Updated :20 January 2024, 8:17 am IST

News Now

തിരുവനന്തപുരം: കിരണ്‍ബേദിയെയും മുന്‍ഡിജിപി ടി പി സെന്‍കുമാറിനെയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല. സൂര്യന്‍ ഓം കാരം മന്ത്രിക്കുന്നത് നാസ റെക്കോര്‍ഡ് ചെയ്തതെന്ന അവകാശത്തോടെ കിരണ്‍ ബേദി വീഡിയോ ട്വീറ്റ് ചെയ്തതിനെയും, ജെഎന്‍യു ക്യാംപസ് ഗര്‍ഭനിരോധന ഉറകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നുവെന്ന സെന്‍കുമാറിന്റെ പരാമര്‍ശത്തെയും പരിഹസിച്ചാണ് ജ്യോതികുമാര്‍ രംഗത്തെത്തിയത്.

കിരണ്‍ ബേദിയെ ഇന്ത്യന്‍ പൊലീസ് സര്‍വീസിന്റെ അഭിമാന വനിതയെന്നും ടിപി സെന്‍കുമാറിനെ നട്ടെല്ലുള്ള ഡിജിപിയെന്നും കരുതിയ കാലത്തെയോര്‍ത്ത് തലയില്‍ കൈവയ്ക്കുകയാണ് തന്നെപ്പോലുള്ളവര്‍. വാസ്തവത്തില്‍ സംഘിത്തരം ഒരു മനോരോഗമാണ്. മനുഷ്യന്റെ വിദ്യാഭ്യാസവും വിവരവും വിവേചനബുദ്ധിയുമെല്ലാം അത് കാര്‍ന്നെടുക്കും. ജ്യോതികുമാര്‍ ചാമക്കാല ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അഭിപ്രായപ്പെട്ടു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍രെ പൂര്‍ണരൂപം :


കിരണ്‍ ബേദിയുടെ സൂര്യനും സെന്‍കുമാറിന്റെ കോണ്ടവും !

കിരണ്‍ ബേദി ,ഇന്ത്യന്‍ പൊലീസ് സര്‍വീസിന്റെ അഭിമാന വനിത, ടി.പി സെന്‍കുമാര്‍ നട്ടെല്ലുള്ള ഡിജിപി ......

ഇങ്ങനെയൊക്കെ കരുതിയ കാലത്തെയോര്‍ത്ത് തലയില്‍ കൈവയ്ക്കുകയാണ് എന്നെപ്പോലുള്ളവര്‍....

സൂര്യന്‍ ഓം ചൊല്ലുന്നു എന്ന് കിരണ്‍ ബേദിയെ പോലൊരാള്‍ സമൂഹമാധ്യമത്തില്‍ എഴുതുമ്പോള്‍ അപമാനിതമാവുന്നത് ഇന്ത്യയെന്ന രാജ്യമാണ്.

ഈ രാജ്യത്തെ ഏറ്റവും വലിയ മല്‍സരപരീക്ഷയില്‍ (UPSC ) വിജയിച്ച വ്യക്തിയുടെ നിലവാരം ഇതാണെങ്കില്‍ ബാക്കി ഇന്ത്യക്കാരന്‍ എന്തെന്നാവും മറ്റ് രാജ്യക്കാര്‍ ചിന്തിക്കുക !

ഇവരൊക്കെ നേടിയ വിദ്യാഭ്യാസത്തിന് എന്തു ഗുണം !

വ്യാജവാര്‍ത്തകളുടെ കാലത്ത് അതിന്റെ പ്രചാരകനായി ഒരു മുന്‍ ഡിജിപി തന്നെയെത്തുന്നു.

ഖചഡ വിദ്യാര്‍ഥിനികള്‍ തലയില്‍ കെട്ടുന്ന കോണ്ടത്തിന്റെ കെട്ടുകഥ സൈബര്‍ പൊലീസിന്റെ കൂടി തലവനായിരുന്നയാളാണ് പടച്ചുവിടുന്നത്.

അറബി പഠിച്ചാലേ അമ്പലത്തില്‍ ജോലി കിട്ടൂ എന്ന വ്യാജ പ്രചാരണവും നടത്തിയത് സെന്‍കുമാറാണ്.

അദ്ദേഹത്തെ വിമര്‍ശിച്ചാല്‍ പുലഭ്യവും.

വാസ്തവത്തില്‍ സംഘിത്തരം ഒരു മനോരോഗമാണ്.

മനുഷ്യന്റെ വിദ്യാഭ്യാസവും വിവരവും വിവേചനബുദ്ധിയുമെല്ലാം അത് കാര്‍ന്നെടുക്കും.

അപ്പോള്‍ പിന്നെ സൂര്യന്‍ ഓം ഉച്ചരിക്കുന്നതായി കിരണ്‍ ബേദിക്ക് തോന്നും.

മനുഷ്യനെക്കാള്‍ വലുത് മതമാണെന്ന് ഗുരുവിന്റെ നാട്ടില്‍ സെന്‍കുമാറിനും തോന്നും.

മാഡം ബേദിയെപ്പോലുള്ളവരുടെ വാക്കുകേട്ട് സൂര്യന്‍ നാണം കൊണ്ട് ഇന്നാട്ടില്‍ വരാതാകുമോ എന്തോ.....!

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കിരണ്‍ ബേദിയുടെ സൂര്യനും സെന്‍കുമാറിന്റെ കോണ്ടവും !'