കുറ്റവാളികള്‍ക്കുള്ള ശിക്ഷാ ഇളവ് എതിര്‍ത്ത് വി.എസ്.

യോജിപ്പുണ്ടോ എന്ന ചോദ്യത്തിന് വി.എസ്. അച്യുതാനന്ദന്‍ 'ഇല്ല' എന്ന് മറുപടി

Last Updated :19 January 2024, 11:54 pm IST
Edited by :migrator

തിരുവനന്തപുരം: ടി.പി. വധക്കേസിലടക്കം ജയിലില്‍ കഴിയുന്ന പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കുന്നതിനോട് യോജിപ്പില്ലെന്ന് വി.എസ്. അച്യുതാനന്ദന്‍. കുറ്റവാളികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കുന്നതിനോട് യോജിപ്പുണ്ടോ എന്ന ചോദ്യത്തിന് വി.എസ്. അച്യുതാനന്ദന്‍ 'ഇല്ല' എന്ന് മറുപടി നല്‍കുകയായിരുന്നു.
ടി.വി. വധക്കേസിലെ പ്രതികള്‍, ചന്ദ്രബോസ് വധക്കേസിലെ പ്രതി നിസാം, കാരണവര്‍ വധക്കേസിലെ പ്രതി ഷെറിന്‍ തുടങ്ങിയവര്‍ക്ക് ശിക്ഷാ ഇളവ് നല്‍കുന്നതിനുള്ള സര്‍ക്കാര്‍ റിപ്പോര്‍ട്ട് വിവാദമായ സാഹചര്യത്തിലാണ് അച്യുതാനന്ദന്റെ ഈ പ്രതികരണം.
ചന്ദ്രബോസ് കൊല്ലപ്പെട്ടപ്പോഴും ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടപ്പോഴും അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനന്ദന്‍ ശക്തമായ നിലപാടുകളുമായി രംഗത്തെത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

കുറ്റവാളികള്‍ക്കുള്ള ശിക്ഷാ ഇളവ് എതിര്‍ത്ത് വി.എസ്.