ഒന്നാം പ്രതി സാനു, അഞ്ചാം പ്രതിയും സാനുവിന്റെ  അച്ഛനുമായ ചാക്കോ എന്നിവര്‍ ഉള്‍പ്പടെ അഞ്ച് പേരാണ് ജാമ്യാപേക്ഷ നല്‍കിയത്.

Last Updated :20 January 2024, 7:58 am IST

News Now

കോട്ടയം: കെവിന്‍ വധക്കേസില്‍ ഒന്നാം പ്രതി ഉള്‍പ്പെടെ അഞ്ച് പേരുടെ ജാമ്യാപേക്ഷ കോട്ടയം പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതി തള്ളി. കേസിന്റെ വിചാരണ തീയതി ഏപ്രില്‍ രണ്ടിന് പ്രഖ്യാപിക്കും. കേസില്‍ വിചാരണ ഉടന്‍ തുടങ്ങാനിരിക്കുന്നതിനാല്‍ ജാമ്യം നല്‍കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.

ഒന്നാം പ്രതി സാനു, അഞ്ചാം പ്രതിയും സാനുവിന്റെ  അച്ഛനുമായ ചാക്കോ എന്നിവര്‍ ഉള്‍പ്പടെ അഞ്ച് പേരാണ് ജാമ്യാപേക്ഷ നല്‍കിയത്. നേരത്തെ ഏറ്റുമാനൂര്‍ കോടതിയും ഹൈക്കോടതിയും ഇവരുടെ ജാമ്യപേക്ഷ തള്ളിയിരുന്നു. തുടര്‍ന്നാണ് പ്രതികള്‍ കോട്ടയം സെഷന്‍സ് കോടതിയെ സമീപിച്ചത്. 

കുറ്റപത്രത്തില്‍ ചില വസ്തുതാപരമായ തെറ്റുകളുണ്ടെന്നും ഇത് തിരുത്താന്‍ അനുവദിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. എട്ടും പത്തും പതിമൂന്നും പ്രതികള്‍ കെവിനെ ഓടിച്ചു എന്നതിന് പകരം ആറ്, എട്ട്, പത്ത്, പതിമൂന്ന് എന്നാണ് എഴുതിയത്. ഒരിടത്ത് ഒന്നും നാലും പ്രതികള്‍ എന്നതിന് പകരം ഒന്ന് മുതല്‍ നാല് വരെ എന്നായി. ഇത് തിരുത്താന്‍ അനുവദിക്കണമെന്ന പ്രോസിക്യൂഷന്റെ  ആവശ്യം കോടതി ഏപ്രില്‍ രണ്ടിന് പരിഗണിക്കും. 

കേസിന്റെ വിചാരണ എത്രയും വേഗം തുടങ്ങുമെന്നും പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അറിയിച്ചു. ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാന്‍ സെഷന്‍സ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. കൊലപാതകം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയ കുറ്റപത്രത്തിന്‍മേല്‍ വിചാരണ നടത്താനാണ് കോടതി ഉത്തരവ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെവിന്‍ വധക്കേസ്: അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി