
News Now
രാജ്യം വിടാനുള്ള ഉത്തരവ്: എഫ്ആര്ആര്ഒക്കെതിരെ ഇമ്രാന് ഖാന് ഹൈക്കോടതിയില്

ഇടുക്കിയില് ഇന്ന് സിപിഎം ഹര്ത്താല്; പിന്തുണച്ച് വ്യാപാരികളും; പരീക്ഷകള് മാറ്റി

അറബിക്കടലില് ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്ന് അതിശക്തമഴ മുന്നറിയിപ്പ്; എല്ലാ ജില്ലകളിലും യെല്ലോ അലര്ട്ട്

Today's Rashi Phalam October 16| ആരാധനാലയ സന്ദർശനത്തിന് അവസരമുണ്ടാകും, പണം കടം കൊടുക്കുന്നത് ഒഴിവാക്കുക

ഹൈദരാബാദ്; കേരള മുൻ രഞ്ജി ക്രിക്കറ്റ് ടീം ക്യാപ്റ്റനും പരിശീലകനുമായ എ. സത്യേന്ദ്രൻ അന്തരിച്ചു. 78 വയസ്സായിരുന്നു. ഹൈദരാബാദിലായിരുന്നു അന്ത്യം.
കണ്ണൂരിൽ ജനിച്ചുവളർന്ന സത്യേന്ദ്രൻ ഏറെനാളായി ഹൈദരാബാദിൽ താമസിച്ചുവരികയായിരുന്നു. മീഡിയം പേസ് ബൗളിങ്ങിലും ഓൾറൗണ്ടറായും മികവുകാട്ടിയ സത്യേന്ദ്രൻ 1970 മുതൽ 1980 വരെയുള്ള കാലഘട്ടത്തിൽ 32 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ കേരളത്തിനായി കളിച്ചിട്ടുണ്ട്. 1291 റൺസ് നേടി. 1979ൽ ഷിമോഗയിലെ നെഹ്റു സ്റ്രേഡിയത്തിൽ കർണാടകയ്ക്കെതിരെ പുറത്താകാതെ നേടിയ 128 റൺസാണ് അദ്ദേഹത്തിന്റെ ഉയർന്ന വ്യക്തിഗത സ്കോർ.
അഞ്ച് മത്സരങ്ങളിൽ കേരളത്തെ നയിച്ചിട്ടുണ്ട്. രണ്ട് സീസണുകളിൽ രഞ്ജി ട്രോഫിയിൽ കേരളത്തിന്റെ പരിശീലകനായും സേവനം അനുഷ്ടിച്ചു. കളിക്കാരനും കോച്ചുമായും കേരളത്തിനൊപ്പം പ്രവർത്തിച്ചെങ്കിലും ഹൈദരാബാദായിരുന്നു തട്ടകം. സ്റ്റേറ്റ് ബാങ്കിലെ ജോലിയുമായി ഹൈദരാബാദിലെത്തിയ സത്യ അവിടെ സ്ഥിരതാമസമാക്കി. വിരമിച്ചശേഷം, ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്റെ ഭാരവാഹിയും, വെറ്ററൻ ക്രിക്കറ്റ് അസോസിയേഷൻ അംഗവുമായി. ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്റെയും ഹൈദരാബാദ് വെറ്ററന ക്രിക്കറ്റ് അസോസിയേഷന്റേയും എക്സിക്യൂട്ടിവ് കമ്മിറ്റി മെമ്പറുമായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


