കേരളം ഭരിക്കുന്നത് നിര്‍ഗുണനായ മുഖ്യമന്ത്രി : കെ സുധാകരന്‍

അച്ഛനെയും അമ്മയെയും അനുസരിക്കാത്ത തലതിരിഞ്ഞ മകനാണ് നരേന്ദ്രമോദിയെന്ന് കെ സുധാകരന്‍

Last Updated :20 January 2024, 12:11 am IST
Edited by :migrator

ആലപ്പുഴ : കേരളം ഭരിക്കുന്നത് നിര്‍ഗുണനായ മുഖ്യമന്ത്രിയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. ചെങ്ങന്നൂരില്‍ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് വേദിയിലായിരുന്നു പിണറായി വിജയനെതിരെ സുധാകരന്റെ പരിഹാസം. ഏഴ് ഉപദേശകരുള്ള പിണറായി വിജയന്‍ നിര്‍ഗുണനായ മുഖ്യമന്ത്രിയാണ്. പിണറായിയെക്കുറിച്ച് നിങ്ങളൊക്കെ ധരിച്ചത് അതിശക്തനായ ഭരണാധികാരി, ബുദ്ധിമാനായ രാഷ്ട്രീയ നേതാവ് എന്നിങ്ങനെയാണ്. 

എന്നാല്‍ ഇതുപോലൊരു നിര്‍ഗുണനായ മുഖ്യമന്ത്രി കേരളത്തില്‍ മുമ്പ് ഉണ്ടായിട്ടില്ല. അച്യുതാനന്ദന്‍ പോലും ഇങ്ങനെയായിരുന്നില്ല. കെ സുധാകരന്‍ പറഞ്ഞു. 

അച്ഛനെയും അമ്മയെയും അനുസരിക്കാത്ത തലതിരിഞ്ഞ മകനാണ് നരേന്ദ്രമോദിയെന്നും കെ സുധാകരന്‍ പറഞ്ഞു. കല്യാണം കഴിച്ച് മൂന്നുവര്‍ഷം ഭാര്യയെ കൂടെ നിര്‍ത്തി, സൗന്ദര്യം പോരെന്ന് പറഞ്ഞ് അവരെ വീട്ടില്‍ കൊണ്ടുവിട്ട മോദി നല്ല ഭര്‍ത്താവാണോ?. ശൗചാലയം.. ശൗചാലയം.. എന്ന് വാതോരാതെ പറയുകയാണ് മോദി ഇപ്പോള്‍. മോദിയുടെ ഭാര്യയ്ക്ക് ഇല്ലെടോ നല്ലൊരു ശൗചാലയം. കെ സുധാകരന്‍ പരിഹസിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

കേരളം ഭരിക്കുന്നത് നിര്‍ഗുണനായ മുഖ്യമന്ത്രി : കെ സുധാകരന്‍