കൊച്ചിയില്‍ ഇന്ന് വൈദ്യുതി മുടങ്ങും

കൊച്ചിയുടെ വിവിധ ഭാഗങ്ങളില്‍ ഇന്ന് വൈദ്യുതി മുടങ്ങും.

Last Updated :20 January 2024, 12:22 am IST

കൊച്ചി: കൊച്ചിയുടെ വിവിധ ഭാഗങ്ങളില്‍ ഇന്ന് വൈദ്യുതി മുടങ്ങും. കോളജ് പരിധിയില്‍ എംജി റോഡില്‍ അറ്റ്‌ലാന്റിക്‌സ് ജംഗ്ഷന്‍ മുതല്‍ രവിപുരം വരെയും ചര്‍ച്ച് ലാന്‍ഡിങ് റോഡ്, ദിവാന്‍ റോഡ്, ഫോര്‍ഷോര്‍ റോഡ്, ഡിഎച്ച് റോഡ്, വാരിയം റോഡ് ഭാഗങ്ങളില്‍ രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

ഏലൂര്‍ പരിധിയില്‍ ഫാക്ടറി ജംഗ്ഷന്‍ മുതല്‍ പുലിനഗര്‍ വരെയും ഡിപ്പോ ജംഗ്ഷന്‍, നോര്‍ത്ത് കോണ്‍വെന്റ്, ഏലൂര്‍ ഫെറി, പള്ളിപ്പുറം ചാല്‍, ഏലൂര്‍ മുനിസിപ്പാലിറ്റി, നാറാണത്ത് അമ്പലം ഭാഗങ്ങളില്‍ ഭാഗികമായി രാവിലെ 8.30 മുതല്‍ വൈകീട്ട് അഞ്ച് വരെ വൈദ്യുതി ഉണ്ടായിരിക്കില്ല.

തൃക്കാക്കര മേഖലയില്‍ അമ്പാടിമൂല, മാവേലിപുരം, സണ്‍റൈസ് ഹോസ്പിറ്റല്‍ പരിസരം, ദയാ ഭവന്‍, മല്ലേപ്പള്ളി റോഡ്, കെആര്‍ആര്‍ കമ്പനി പരിസരം, കൊല്ലംകുടി കോര്‍പ്പറേഷന്‍ പരിസരം ഭാഗങ്ങളില്‍ രാവിലെ 8.30 മുതല്‍ വൈകീട്ട് 6.30 വരെയാണ് വൈദ്യുതി മുടങ്ങുന്നത്. കണ്ണമാലി സെക്ഷന്‍ പരിധിയില്‍ കൈതവേലി മുതല്‍ ചെറിയകടവ് വരെ തിങ്കളാഴ്ച രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

കൊച്ചിയില്‍ ഇന്ന് വൈദ്യുതി മുടങ്ങും