
News Now
തിരുവനന്തപുരം : കോവിഡ് പ്രതിരോധം ചര്ച്ച ചെയ്യാനായി മുഖ്യമന്ത്രി പിണറായി വിജയന് സര്വകക്ഷിയോഗം വിളിച്ചു. ബുധനാഴ്ചയാണ് യോഗം ചേരുക. രാവിലെ 11 മണിയ്ക്ക് വീഡിയോ കോണ്ഫറന്സ് വഴിയാണ് യോഗം ചേരുക.
വിഷയം ചര്ച്ച ചെയ്യാന് സര്വകക്ഷിയോഗം വിളിക്കണമെന്ന് പ്രതിപക്ഷം സര്ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കോവിഡ് പ്രതിരോധം അടക്കമുള്ള വിഷയങ്ങള് ചര്ച്ച ചെയ്യാന് ചൊവ്വാഴ്ച സംസ്ഥാനത്തെ എംപിമാരുടെയും എംഎല്എമാരുടെയും യോഗം മുഖ്യമന്ത്രി വിളിച്ചിട്ടുണ്ട്.
കേന്ദ്രത്തില് നിന്ന് അടക്കം എന്തൊക്കെ നടപടികള് സ്വീകരിക്കാമെന്ന് എംപിമാരോടും, ഓരോ പ്രദേശത്തിന്റെയും സ്വഭാവം അനുസരിച്ച് പ്രാദേശികമായി എന്താണ് കൂടുതലായി ചെയ്യേണ്ടത് എന്ന് എംഎല്എമാരോടും ചര്ച്ച ചെയ്യുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






