
News Now
രാജ്യം വിടാനുള്ള ഉത്തരവ്; ഇമ്രാന് ഖാന് ഹൈക്കോടതിയെ സമീപിക്കും

ഇടുക്കിയില് ഇന്ന് സിപിഎം ഹര്ത്താല്; പിന്തുണച്ച് വ്യാപാരികളും; പരീക്ഷകള് മാറ്റി

അറബിക്കടലില് ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്ന് അതിശക്തമഴ മുന്നറിയിപ്പ്; എല്ലാ ജില്ലകളിലും യെല്ലോ അലര്ട്ട്

Today's Rashi Phalam October 16| ആരാധനാലയ സന്ദർശനത്തിന് അവസരമുണ്ടാകും, പണം കടം കൊടുക്കുന്നത് ഒഴിവാക്കുക

കൊച്ചി; സംസ്ഥാനത്ത് കോവിഡ് ബാധിച്ച് രണ്ട് മരണം കൂടി. മലപ്പുറത്തും കാസർകോടുമാണ് മരണങ്ങളുണ്ടായത്. മലപ്പുറം തിരൂരങ്ങാടി സ്വദേശി അബ്ദുൾ ഖാദർ (71), കാസർകോട് കുമ്പള അരീക്കാടി സ്വദേശി അബ്ദുൾ ഖാദർ (71) എന്നിവരാണ് മരിച്ചത്.
മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു തിരൂരങ്ങാടി സ്വദേശി. അദ്ദേഹത്തിന് ഗുരുതരമായ രോഗങ്ങളൊന്നും ഉണ്ടായിരുന്നില്ല. പനിയും ചുമയും കൊണ്ടാണ് താലൂക്ക് ആശുപത്രിയിൽ എത്തുന്നത്. തുടർന്ന് ശ്വാസതടസം രൂക്ഷമായതോടെ മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. തുടർന്ന് ഈ മാസം 19 ന് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചു. ശ്വാസതടസം രൂക്ഷമായതോടെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും മരിക്കുകയായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. എന്നാൽ അദ്ദേഹത്തിന് എവിടെനിന്നാണ് രോഗം സ്ഥിരീകരിച്ചതെന്ന് വ്യക്തമായിട്ടില്ല.
പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിൽ ഇരിക്കെയാണ് അരീക്കാടി സ്വദേശി അബ്ദുൾ ഖാദറിന്റെ മരണം. അദ്ദേഹം വൃക്ക രോഗത്തിന് ചികിത്സയിലായിരുന്നു. ഇതോടെ കാസർകോട് മാത്രം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ച് ആയി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



