കോ​ഴി​ക്കോ​ട്​ മെ​ഡി​ക്ക​ൽ കോ​ള​ജിലെ നഴ്സിന് കോ​വി​ഡ്​

കോ​വി​ഡ്​ ഡ്യൂ​ട്ടി​ക​ൾ​ക്ക്​ നി​യോ​ഗി​ക്കാ​ത്ത ന​ഴ്​​സി​നാ​ണ്​ രോ​ഗ​ബാ​ധ സ്​​ഥി​രീ​ക​രി​ച്ച​ത്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:27 am IST
Edited by :migrator

കോ​ഴി​ക്കോ​ട്​: മെ​ഡി​ക്ക​ൽ കോ​ള​ജ്​ സൂ​പ്പ​ർ സ്​​പെ​ഷ്യാ​ലി​റ്റി ആ​ശു​പ​ത്രി​യി​ലെ സ്​​റ്റാ​ഫ്​ ന​ഴ്​​സി​ന്​ കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ചു. വൈറസ് ബാധ കണ്ടെത്തിയ​തോ​ടെ ഇവരെ കോ​വി​ഡ്​ കെ​യ​ർ സെന്ററാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഐ എ​ൻ ജി​യി​ലേ​ക്ക്​ മാ​റ്റി​.

കോ​വി​ഡ്​ ഡ്യൂ​ട്ടി​ക​ൾ​ക്ക്​ നി​യോ​ഗി​ക്കാ​ത്ത ന​ഴ്​​സി​നാ​ണ്​ രോ​ഗ​ബാ​ധ സ്​​ഥി​രീ​ക​രി​ച്ച​ത്. ര​ണ്ട്​ ദി​വ​സം മു​മ്പ്​ ഇ​വ​ർ​ക്ക്​ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ട​തി​നെ തു​ട​ർ​ന്ന്​ ക്വാ​റ​​ൻ​റീ​നി​ലാ​ക്കി​യി​രു​ന്നു. നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന സ​മ​യ​ത്ത്​ ഭ​ക്ഷ​ണ​മടക്കമുള്ള​ സൗ​ക​ര്യങ്ങളൊ​രു​ക്കി​യ ര​ണ്ട്​ പേ​രെ​യും ക്വാ​റ​ൻ​റീ​നി​ലാ​ക്കി​യി​ട്ടു​ണ്ട്.

സമ്പർക്കപ്പട്ടികയിൽ ഡോക്ടർമാരും മറ്റ് ആരോ​ഗ്യപ്രവർത്തകരും ഉൾപ്പെടുന്നതിനാൽ മുൻകരുതൽ നടപടികൾ അടിയന്തരയോ​ഗത്തിൽ ചർച്ചചെയ്ത് തീരുമാനിക്കുമെന്ന് അധികൃതർ അറിയിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

കോ​ഴി​ക്കോ​ട്​ മെ​ഡി​ക്ക​ൽ കോ​ള​ജിലെ നഴ്സിന് കോ​വി​ഡ്​