തിരുവനന്തപുരത്ത് നാളെ ബിജെപി ഹര്‍ത്താല്‍ 

ബിജെപി തിരുവനന്തപുരം ജില്ലാ കമ്മറ്റി ഓഫീസ് തകര്‍ത്തതില്‍ പ്രതിഷേധിച്ച് നാളെ തിരുവന്തപുരം ജിലലയില്‍ ഹര്‍ത്താല്‍ - പൊലീസിന്റെ സഹായത്തോടെയാണ് സിപിഎം ആക്രമണം നടത്തുന്നതെന്ന് കുമ്മനം 

Last Updated :19 January 2024, 11:56 pm IST

തിരുവനന്തപുരം: ബിജെപി ജില്ലാ കമ്മറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് നാളെ തിരുവനന്തപുരത്ത് ബിജെപി ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

ഡല്‍ഹിയില്‍ സിപിഎം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യച്ചൂരിയെ ആക്രമിച്ചതില്‍ പാര്‍ട്ടി പങ്കില്ലെന്ന് വ്യക്തമാക്കിയിട്ടും ബിജെപിയെ ആക്രമിക്കുന്നത് എന്തിനാണെന്നും കുമ്മനം അഭിപ്രായപ്പെട്ടു. കാറ്റുവിതച്ച് കൊടുങ്കാറ്റ് കൊയ്യാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും കുമ്മനം അഭിപ്രായപ്പെട്ടു.

ബുധനാഴ്ച രാത്രിയിലാണ് ബിജെപി ഓഫീസിന് നേരെ ആക്രമണമുണ്ടായത്. രണ്ട് പേരാണ് ആക്രമണകാരികളെന്ന് സമീപവാസികള്‍ പൊലീസിനെ അറിയിച്ചത്. ആക്രമികള്‍ ഹെല്‍മറ്റ് ധരിച്ചതായും സമീപവാസികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

തിരുവനന്തപുരത്ത് നാളെ ബിജെപി ഹര്‍ത്താല്‍