തിലകനോട് അമ്മ വലിയ തെറ്റൊന്നും ചെയ്തിട്ടില്ല;മധു

തിലകനെ രണ്ടു വര്‍ഷം അമ്മ  വിലക്കി എന്ന് പ്രചരിപ്പിക്കുന്നുണ്ട്.എന്നാല്‍ ആ സമയത്തും തിലകന്‍ സിനിമയില്‍ അഭിനയിച്ചിരുന്നു

Edited by :migrator
Last Updated :19 ജനുവരി 2024, 11:54 pm IST

കൊച്ചി:  അന്തരിച്ച നടന്‍ തിലകനോട് താരസംഘടന അമ്മ വലിയ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് നടന്‍ മധു. തിലകന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് സംസാരിക്കുകായിരുന്നു അദ്ദേഹം. തിലകനെ രണ്ടു വര്‍ഷം അമ്മ  വിലക്കി എന്ന് പ്രചരിപ്പിക്കുന്നുണ്ട്.എന്നാല്‍ ആ സമയത്തും തിലകന്‍ സിനിമയില്‍ അഭിനയിച്ചിരുന്നു.അദ്ദേഹം പറഞ്ഞു. അമ്മയുടെ നേതൃത്വത്തില്‍ സിനിമ ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ അതിന്റെ ചുമതല 'അമ്മ' ഏല്‍പിച്ചതു തിലകനെയായിരുന്നു.എന്നാല്‍ രണ്ടു വര്‍ഷമായിട്ടും അതില്‍ ഒരു പുരോഗതിയും ഇല്ലാതെ വന്നപ്പോഴാണ് ദിലീപ് അത് ഏറ്റെടുത്തത്.അദ്ദേഹം പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics

News Now

തിലകനോട് അമ്മ വലിയ തെറ്റൊന്നും ചെയ്തിട്ടില്ല;മധു