നടന്‍ ദിലീപിന്റെ അറസ്റ്റ്: ഡിജിപിക്ക് വധഭീഷണി

നടി ആക്രമിക്കക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തതിന്റെ പേരില്‍ ഡിജിപി ലോകനാഥ് ബെഹ്‌റയെ ഭീഷണിപ്പെടുത്തിയ ആള്‍ കസ്റ്റഡിയില്‍ - നെടുമ്പാശേരി സ്വദേശി നിഷാദാണ്‌ കസ്റ്റഡിയിലായത്‌

Last Updated :19 January 2024, 11:57 pm IST

കൊച്ചി: നടി ആക്രമിക്കക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തതിന്റെ പേരില്‍ ഡിജിപി ലോകനാഥ് ബെഹ്‌റയെ ഭീഷണിപ്പെടുത്തിയ ആള്‍ കസ്റ്റഡിയില്‍. ഫോണില്‍ വിളിച്ചായിരുന്നു ഭീഷണി. നെടുമ്പാശേരി കപ്രശേരി സ്വദേശി നിഷാദിനെയാണ് ആലുവ പൊലീസ് കസ്റ്റഡിയിലെടുത്തത്.

അറസ്റ്റിലായ ആള്‍ മാനസിക രോഗിയാണെന്നാണ് പൊലീസിന്റെ സംശയം. എന്നാല്‍ ഇതിന്റെ നിജസ്ഥിതി പരിശോധിച്ച ശേഷം മാത്രം അറസ്റ്റ് വേണോ എന്ന് തീരുമാനിച്ചാല്‍ മതിയെന്നാണ് ഡിജിപിയുടെ നിര്‍ദേശം നല്‍കിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

നടന്‍ ദിലീപിന്റെ അറസ്റ്റ്: ഡിജിപിക്ക് വധഭീഷണി