
നടിയെ ആക്രമിച്ച കേസ്; രഹസ്യ വിചാരണയ്ക്ക് കോടതി നിർദേശം
കേസ് പരിഗണിക്കുന്ന എറണാകുളം സിബിഐ കോടതി (അഡീ. സെഷൻസ് കോടതി)യാണ് നിർദേശം നൽകിയത്

കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ രഹസ്യ വിചാരണയ്ക്കു കോടതി നിർദേശം നൽകി. കേസ് പരിഗണിക്കുന്ന എറണാകുളം സിബിഐ കോടതി (അഡീ. സെഷൻസ് കോടതി)യാണ് നിർദേശം നൽകിയത്. നേരത്തെ ഹൈക്കോടതിയും ഇതേ നിർദേശം നൽകിയിരുന്നു.
കേസിലെ ഒന്നാം പ്രതി പൾസർ സുനി ഉൾപ്പെടെയുള്ള പ്രതികളെ ഇന്നലെ രാവിലെ കോടതിയിൽ ഹാജരാക്കി. പ്രതിയായ നടൻ ദിലീപ് ഹാജരായില്ല. ദിലീപിനെതിരെ കേസിൽ കുറ്റം ചുമത്തുന്നത് സുപ്രീം കോടതി താത്കാലികമായി തടഞ്ഞിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ബോധിപ്പിച്ചു. എന്നാൽ കേസിൽ പ്രാഥമിക വാദത്തിന് തടസമില്ലെന്ന് കോടതി വിലയിരുത്തി.
കേസിൽ പ്രതികൾക്കു നൽകാൻ കഴിയുന്ന രേഖകൾ ഏതൊക്കെയാണെന്നു പ്രോസിക്യൂഷൻ അറിയിക്കണമെന്നും കോടതി വ്യക്തമാക്കി. ഈ മാസം പത്തിന് കേസ് വീണ്ടും പരിഗണിക്കും. 2017 ഫെബ്രുവരി 17ന് രാത്രിയാണ് നടി ആക്രമണത്തിന് ഇരയായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ


