
News Now
കൊച്ചിയില് 30 കിലോ കഞ്ചാവ് പിടികൂടി, പശ്ചിമ ബംഗാള് സ്വദേശി അറസ്റ്റില്

ഹോപ്പിന്റെ സെഞ്ച്വറിക്ക് പിന്നാലെ 5 വിക്കറ്റ് പിഴുത് കീമോ പോള്; ഇന്ത്യയെ വീഴ്ത്തി പരമ്പരയില് ഒപ്പമെത്തി വിന്ഡീസ്

തൃശൂരില് ഭാര്യയെയും നാലര വയസ്സുള്ള മകനെയും കഴുത്തറുത്ത് കൊന്നു; ജീവനൊടുക്കാന് ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയില്

തുലാവര്ഷം ഇന്നെത്തും; കേരളത്തില് തീവ്രമഴയ്ക്ക് സാധ്യത; നാലു ജില്ലകളില് ഓറഞ്ച് അലര്ട്ട്

മലപ്പുറം: എടപ്പാളില് പത്ത് വയസുകാരിയായ നാടോടി ബാലികയെ മര്ദിച്ച സംഭവത്തില് പ്രതി അറസ്റ്റില്. വട്ടക്കുളം മുന് പഞ്ചായത്ത് പ്രസിഡന്റും സിപിഎം എടപ്പാള് ഏരിയ കമ്മിറ്റി അംഗവുമായ സി രാഘവനാണ് അറസ്റ്റിലായത്. ഇയാള്ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള് പ്രകാരം കേസെടുത്തു.
ആക്രി സാധനങ്ങള് പെറുക്കുന്നതിനിടെ മര്ദനമേറ്റ പെണ്കുട്ടി ഇപ്പോള് ആശുപത്രിയില് ചികിത്സയിലാണ്. കുട്ടിയുടെ തലയ്ക്ക് ആഴത്തില് മുറിവേറ്റിട്ടുണ്ട്. റോഡരികില് നിന്നും ആക്രി പെറുക്കുന്നത് രാഘവന് വിലക്കിയെന്നും ഇത് അനുസരിക്കാത്തതിനാലാണ് മര്ദ്ദിച്ചതെന്നുമാണ് പൊലീസ് നല്കുന്ന വിശദീകരണം. ആക്രി പെറുക്കുന്ന ചാക്ക് പിടിച്ച് വാങ്ങിയ രാഘവന് ചാക്കുപയോഗിച്ച് മര്ദ്ദിച്ചുവെന്നാണ് പെണ്കുട്ടി മൊഴി നല്കിയിരിക്കുന്നത്.
ആക്രിസാധനം പെറുക്കുന്നതിനിടെ രാവിലെ പത്തുമണിയോടെയാണ് സംഭവം. എടപ്പാള് ആശുപത്രിക്ക് സമീപം ഒരു കെട്ടിടത്തില് നിന്നും ആക്രിസാധനങ്ങള് പെറുക്കുന്നതിനിടെയാണ് ബാലികയ്ക്ക് ക്രൂരമര്ദനമേറ്റത്. നെറ്റിയില് നിന്നും ചോരയൊലിക്കുന്ന തരത്തിലാണ് പെണ്കുട്ടിയെ ആശുപത്രിയില് പ്രവേശിപ്പിച്ചത്. എടപ്പാളിലെ സര്ക്കാര് ആശുപത്രിയിലാണ് ചികിത്സ.
ഈ കുട്ടിയൊടൊപ്പം അമ്മയും സഹോദരിയുമുണ്ടായിരുന്നു. അമ്മയക്കും മര്ദനമേറ്റിരുന്നു. കുട്ടിയുടെയും അമ്മയുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ഹോപ്പിന്റെ സെഞ്ച്വറിക്ക് പിന്നാലെ 5 വിക്കറ്റ് പിഴുത് കീമോ പോള്; ഇന്ത്യയെ വീഴ്ത്തി പരമ്പരയില് ഒപ്പമെത്തി വിന്ഡീസ്

തൃശൂരില് ഭാര്യയെയും നാലര വയസ്സുള്ള മകനെയും കഴുത്തറുത്ത് കൊന്നു; ജീവനൊടുക്കാന് ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയില്
